തിരുവല്ല ∙ ഒറ്റ മഴയിൽ തിരുവല്ല കെഎസ്ആർടിസി ഡിപ്പോ വീണ്ടും വെള്ളക്കെട്ടിലായി. നവീകരിക്കാനായി കഴിഞ്ഞ മാസം 10 ദിവസമാണു ഡിപ്പോ അടച്ചിട്ടത്.
യാത്രക്കാർ സ്റ്റാൻഡിനു പുറത്തെ കത്തുന്ന വെയിലിൽ കാത്തു നിന്നും ബസിന് പിറകേ ഓടിയുമാണു വണ്ടി കയറിയത്. ഡിപ്പോയിൽ ബസ് കയറുന്ന ഭാഗത്തെ കുഴികൾ അടയ്ക്കാനും തറയിൽ പൂട്ടുകട്ടകൾ പാകുന്നതിനും വേണ്ടിയായിരുന്നു അടച്ചിട്ടത്.
എന്നാൽ പണികൾ നടത്തി ഒരു മാസം പിന്നിടുമ്പോൾ സ്റ്റാൻഡ് പരിസരം ആകെ കുളമായി കിടക്കുന്ന കാഴ്ചയാണ് കാണുന്നത്.
കഴിഞ്ഞ 3 ദിവസമായി വൈകിട്ട് പെയ്യുന്ന മഴയിൽ പരിസരമാകെ വെള്ളം കയറിക്കിടക്കുന്ന നിലയിലാണ്. സ്റ്റാൻഡിൽ നിന്നും യാത്രക്കാർ വെള്ളത്തിൽ ചവിട്ടി വന്നു ബസ് കയറേണ്ട
സാഹചര്യമാണ്. ഇതിനു പുറമേ ഡിപ്പോ ഓഫിസിന്റെ മുകൾവശത്തെ നിലയിൽ നിന്നുള്ള പെയ്ത്തുവെള്ളവും ഓവ് വഴി സ്റ്റാൻഡ് പരിസരത്ത് തന്നെ വീണു കെട്ടിക്കിടക്കുകയാണ്.
ഇത് വെള്ളക്കെട്ടു രൂക്ഷമാകുന്നു.
പണികൾ നടത്തിയ സമയത്തു പോലും ഇക്കാര്യങ്ങളിൽ ബന്ധപ്പെട്ടവർ വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്നു ആക്ഷേപമുണ്ട്. വെള്ളം കെട്ടിക്കിടക്കുന്നതു മൂലം നിലവിൽ പണികൾ നടത്തിയ ഭാഗത്തെ പൂട്ടുകട്ടകൾ ഇളകി മാറാനും സാധ്യതയുണ്ട്.
നവീകരണത്തിനായി 4.10 ലക്ഷം രൂപയാണു കെഎസ്ആർടിസി ഫണ്ട് അനുവദിച്ചതെന്നാണ് അധികൃതർ പറഞ്ഞത്. എന്നാൽ ഇത്രയും തുക മുടക്കി പണികൾ നടത്തിയിട്ടും അടിസ്ഥാന പ്രശ്നമായ വെള്ളക്കെട്ടിന് പരിഹാരമായിട്ടില്ല.
കാലവർഷം എത്തുമ്പോൾ സ്ഥിതി ഇനിയും രൂക്ഷമാകുമെന്ന് സ്ഥിരം യാത്രക്കാർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

