നെടുമ്പ്രം∙ പൊടിയാടി– അമ്പലപ്പുഴ സംസ്ഥാന പാതയിൽ വെള്ളക്കെട്ട് ഒഴിയുന്നില്ല.മഴക്കാലങ്ങളിൽ നദിയിലെ ജലനിരപ്പ് ഉയരുന്നതു മൂലം കര കവിഞ്ഞു വെള്ളം ഒഴുകുന്നതു പതിവാണ്. നദീതീരത്തിൽ സംരക്ഷണ ഭിത്തിയില്ലാത്തതിനാൽ വെള്ളം വേഗത്തിൽ കരകവിഞ്ഞു റോഡിലേക്ക് എത്തുന്നു.
ഇതുമൂലം നെടുമ്പ്രം ഭാഗത്ത് ആഴ്ചകളോളം വെള്ളക്കെട്ടും ഗതാഗത തടസ്സവും പതിവാണ്.
ആലപ്പുഴ റൂട്ടിലേക്കുള്ള ബസ് സർവീസുകൾ നിലയ്ക്കുന്നതും പതിവാണ്. നെടുമ്പ്രം പഞ്ചായത്ത് പതിമൂന്നാം വാർഡിലെ തുണ്ടിയിൽ പടി മുതൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിക്കു സമീപം വരെ നദീതീരം സംരക്ഷണ ഭിത്തിയില്ലാത്തതിനാൽ ഗുരുതരമായ അപകട
ഭീഷണിയിലാണ് ഇവിടെയുള്ള വീടുകൾ. ഏതു നിമിഷവും നദി കവർന്നെടുക്കാനുള്ള സാധ്യത ഏറെയാണ്. ഭീതിയോടെയാണു വീടുകളിൽ കഴിയുന്നതെന്നു പ്രദേശവാസികൾ പറഞ്ഞു.
നെടുമ്പ്രം പഞ്ചായത്ത് 13–ാം വാർഡിൽ മണിമലയാറിനു സംരക്ഷണ ഭിത്തി നിർമിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി, വിവിധ സംഘടനാ പ്രതിനിധികളായ ജോയി ആറ്റുമാലിൽ.
ഐക്കുട്ടി പുതുവാത, ഗ്രേസി അലക്സാണ്ടർ, മോനായി, എബ്രഹാം ഇട്ടി, ഷസീ ചിറയിൽ എന്നിവരുടെ നേതൃത്വത്തിൽ മന്ത്രി റോഷി അഗസ്റ്റിനെ സന്ദർശിച്ചു നിവേദനം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]