കുന്നന്താനം ∙ പഞ്ചായത്തിലെ ഒട്ടിയക്കുഴിയിലെ ഇടുങ്ങിയ കലുങ്കിനു ശാപമോക്ഷം. പുതിയ കലുങ്കിന്റെ നിർമാണോദ്ഘാടനം ഇന്ന് 4.30ന് ഒട്ടിയക്കുഴിയിൽ നടക്കുന്ന സമ്മേളനത്തിൽ മാത്യു ടി.
തോമസ് എംഎൽഎ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ്ബാബു അധ്യക്ഷത വഹിക്കും. കവിയൂർ–നടയ്ക്കൽ–ഒട്ടിയക്കുഴി–മഠത്തിൽകാവ് ക്ഷേത്രം റോഡിലെ കലുങ്ക് വീതികൂട്ടി പുനർനിർമിക്കുന്നതിന് 2024–25 വർഷത്തെ എംഎൽഎയുടെ ആസ്തി വികസന പദ്ധതിയിൽ 50 ലക്ഷം രൂപ അനുവദിച്ചിരുന്നു.
ഇടുങ്ങിയ കലുങ്കിനു പുറമേ റോഡിന് “എസ്” ആകൃതിയിലുള്ള വളവും ഇറക്കവുമാണ്.
ഒട്ടേറെ അപകടങ്ങളും നടന്നിട്ടുണ്ട്. മഠത്തിൽകാവ് ക്ഷേത്രംപടിയിൽനിന്നുള്ള റോഡ് സന്ധിക്കുന്നതു കലുങ്കിന് തൊട്ടടുത്തായതിനാൽ അപകടഭീതിയിലാണ് വാഹനയാത്രക്കാർ പോയിരുന്നത്. മറ്റിടങ്ങളെക്കാളും കലുങ്ക് ഉയരത്തിലായതിനാൽ ചെങ്ങരൂർച്ചിറ വെള്ളാംപൊയ്ക, മഠത്തിൽകാവ് എന്നിവിടങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് എതിർദിശയിൽനിന്നു വരുന്ന വാഹനങ്ങളെ ശരിയായി കാണാനും കഴിയില്ലായിരുന്നു.
ഒട്ടിയക്കുഴിത്തോടിനു കുറുകെ നിർമിച്ച കലുങ്കിനു വർഷങ്ങളുടെ പഴക്കമുണ്ട്. ഇക്കാരണത്താൽ പാർശ്വഭിത്തികൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു.
കവിയൂർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മഠത്തിൽകാവ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് കടന്നുപോകുന്നതും ഇതുവഴിയാണ്. മല്ലപ്പള്ളി–തിരുവല്ല, ചെങ്ങരൂർച്ചിറ–പുളിന്താനം–നെടുങ്ങാടപ്പള്ളി എന്നീ റോഡുകളെ ബന്ധിപ്പിക്കുന്ന പാതയാണിത്.
കവിയൂർ, നടയ്ക്കൽ പ്രദേശത്തുള്ളവർക്കു കറുകച്ചാൽ ഭാഗത്തേക്കു എത്തിച്ചേരുന്നതിന് ആശ്രയിക്കുന്ന റോഡാണിത്. കലുങ്കിന്റെ നിർമാണം പൂർത്തിയാകുന്നതോടെ അപകടഭീതിയില്ലാതെ സഞ്ചരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണു നാട്ടുകാർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

