പന്തളം ∙ വലിയകോയിക്കൽ ക്ഷേത്രത്തിലെത്തുന്ന തീർഥാടകർക്ക് വാഹന പാർക്കിങ്ങിനായി പന്തളം കൊട്ടാരം ഒരുക്കിയ മൈതാനവും നഗരസഭ ഒരു വർഷം മുൻപ് നിർമിച്ച ശുചിമുറി കോംപ്ലക്സും പൂട്ടി. രണ്ടും തീർഥാടകർക്ക് സൗജന്യമായി ഉപയോഗിക്കാൻ തയാറാക്കിയതാണ്. കുളനട
കൈപ്പുഴയിലാണ് പാർക്കിങ്ങിനു വിസ്തൃതമായ സ്ഥലം കണ്ടെത്തി പന്തളം കൊട്ടാരം സൗകര്യമൊരുക്കിയത്. വലിയ വാഹനങ്ങളടക്കം പാർക്ക് ചെയ്യാമായിരുന്നു.
എന്നാൽ, അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ അധികൃതർ തയാറായില്ല. കഴിഞ്ഞദിവസം നടന്ന അവലോകനയോഗത്തിൽ കൊട്ടാരം നിർവാഹകസംഘം ഇക്കാര്യമറിയിച്ചിരുന്നു.
വെളിച്ചം, ശുദ്ധജലം, ശുചിമുറി, ശുചീകരണം എന്നിവയാണ് വേണ്ടത്. കുളനട
പഞ്ചായത്തോ സർക്കാർ തലത്തിലോ ക്രമീകരണമൊരുക്കാതെ വന്നതോടെ ഇന്നലെ രാവിലെയാണ് പൂട്ടിയത്. കലക്ടർക്ക് ഉൾപ്പെടെ കൊട്ടാരം കത്തയച്ചിരുന്നു. വലിയ വാഹനങ്ങൾ ഇപ്പോൾ എംസി റോഡരികിലാണ് പാർക്കിങ്.
ഇതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. ക്ഷേത്രത്തിലെത്തുന്ന തീർഥാടകർക്ക് സൗജന്യമായി ഉപയോഗിക്കാനാണ് നഗരസഭ കഴിഞ്ഞ വർഷം ശുചിമുറി കോംപ്ലക്സ് നിർമിച്ചത്.
22 ലക്ഷം രൂപയായിരുന്നു പദ്ധതിത്തുക. 11 ശുചിമുറികളിൽ മൂന്നെണ്ണം ഇപ്പോൾ വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്കായി നൽകി.
ശേഷിക്കുന്നവയാണ് പൂട്ടിയത്. ഫലത്തിൽ, തീർഥാടകർക്കായി സൗജന്യ സേവനമെന്ന നഗരസഭാ അധികൃതരുടെ വാക്കുറപ്പ് പാഴ്വാക്കായി. അതേസമയം, സൗജന്യമായി നൽകാൻ തന്നെയാണ് പദ്ധതി നടപ്പാക്കിയതെന്നും പൂട്ടിയത് തങ്ങളല്ലെന്നും ബന്ധപ്പെട്ടവരെ പരാതി അറിയിച്ചിട്ടുണ്ടെന്നും നഗരസഭാ അധികൃതർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

