പത്തനംതിട്ട ∙ ജില്ലയിലെ എയ്ഡഡ് സ്കൂളുകളിൽ ദിവസവേതന അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന അധ്യാപകർക്ക് 7 മാസമായിട്ടും ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതി.
ജൂണിൽ അധ്യയനവർഷം ആരംഭിച്ചതു മുതൽ ദിവസവേതനത്തിൽ എയ്ഡഡ് സ്കൂളുകളിൽ നിയമിച്ച അധ്യാപകരാണ് നിയമനത്തിന് അംഗീകാരം ലഭിക്കാതായതോടെ ദുരിതത്തിലായത്.
ജില്ലയിലെ വിദ്യാഭ്യാസ ഓഫിസുകളിൽനിന്ന് രേഖകൾ പരിശോധിച്ച ശേഷമാണ് നിയമനം അംഗീകരിച്ചു നൽകേണ്ടത്. എന്നാൽ, പല കാരണങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥർ നടപടി വൈകിക്കുകയാണെന്ന് അധ്യാപകർ പറയുന്നു.
ആദ്യ നടപടിയായ സർട്ടിഫിക്കറ്റ് പരിശോധന പോലും പല ഓഫിസുകളിലും പൂർത്തിയായിട്ടില്ല.
ദിവസവേതന അധ്യാപകരിൽ പലരും വർഷങ്ങളായി നിലവിലെ സ്കൂളുകളിൽ തന്നെ പ്രവർത്തിച്ചവരാണ്. കഴിഞ്ഞ വർഷങ്ങളിൽ നിയമനാംഗീകാരം ലഭിച്ചവർക്ക്, അതിന്റെ പകർപ്പ് വിദ്യാഭ്യാസ ഓഫിസുകളിൽ തന്നെ ഉള്ളപ്പോൾ സർട്ടിഫിക്കറ്റ് പരിശോധനയുടെ പേരിൽ നിയമനം വൈകിപ്പിക്കുന്നത് ദുരിതത്തിലാക്കുന്നെന്നും അധ്യാപകർ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

