പത്തനംതിട്ട വല്യയന്തി സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിന്റെ സഹകരണത്തോടെ നടത്തുന്ന മെഡിക്കൽ ക്യാമ്പ് ഈ മാസം 23-നാണ് ക്രമീകരിച്ചിരിക്കുന്നത്. വിവിധ രോഗങ്ങൾക്കായി വിദഗ്ധ ചികിത്സയും പരിശോധനകളും ക്യാമ്പിൽ ലഭ്യമായിരിക്കും.
പള്ളിയുടെ 75-ാം വാർഷിക ആഘോഷങ്ങളുടെ പ്രസക്തി വർധിപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ഈ ആരോഗ്യ സേവന പരിപാടിയിൽ നിരവധി പേർക്ക് ഗുണകരമാകുന്ന രീതിയിലുള്ള സേവനങ്ങളാണ് ഉറപ്പാക്കിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

