ചെത്തോങ്കര ∙ അപകടക്കെണിയൊരുക്കി മാടത്തുംപടി ജംക്ഷൻ. അപകടങ്ങൾ തുടർച്ചയാകുമ്പോഴും സുരക്ഷയൊരുക്കാൻ നടപടിയില്ല. പുനലൂർ–മൂവാറ്റുപുഴ പാതയിലെ പ്രധാന കവലയാണു മാടത്തുംപടി.
പെരുവയൽ, മന്ദമരുതി, ചെത്തോങ്കര എന്നീ 3 റോഡുകൾ സന്ധിക്കുന്ന ജംക്ഷനാണിത്. പെരുവയൽ റോഡിലേക്കിറങ്ങുകയും പുനലൂർ–മൂവാറ്റുപുഴ പാതയിലേക്കു കയറുകയും ചെയ്യുന്ന വാഹനങ്ങളാണു കൂടുതലായി അപകടത്തിൽപെടുന്നത്.
കാൽനട
യാത്രക്കാർക്കു പാത മുറിച്ചു കടക്കാൻ സീബ്രാ ലൈൻ വരച്ചിട്ടുണ്ട്. ഇതൊഴിച്ചാൽ മറ്റു സുരക്ഷാ സംവിധാനങ്ങളൊന്നുമില്ല.
സീബ്രാലൈനുണ്ടെന്നു മുന്നറിയിപ്പു നൽകുന്ന അടയാളങ്ങളുമില്ല. ഇരുവശത്തു നിന്ന് അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾക്കു മുന്നിൽപെടാതെ കാൽനടക്കാർ ഓടി മാറുകയാണ്. പെരുവയൽ റോഡിന്റെ തുടക്കത്തിൽ ഹംപ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുകൊണ്ടു കാര്യമായ പ്രയോജനമില്ല.
പുനലൂർ–മൂവാറ്റുപുഴ പാതയിൽ നിന്ന് പെരുവയൽ റോഡിലേക്കിറങ്ങുന്ന ഇരുവശങ്ങളിലായി സ്ട്രിപ്സുകൾ സ്ഥാപിക്കണം. കൂടാതെ സീബ്രാ ലൈനുണ്ടെന്നു മുന്നറിയിപ്പു നൽകുന്ന ട്രാഫിക് സിഗ്നലും വേണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

