പമ്പ ∙ മകരവിളക്ക് ദിനത്തിൽ ജലസേചന വകുപ്പ് തുടർച്ചയായി 20-ാം വർഷവും അയ്യപ്പ ഭക്തർക്ക് സംഭാരവിതരണം നടത്തി. സൗത്ത് സർക്കിൾ സൂപ്രണ്ടിങ് എൻജിനീയർ എസ്.ബിന്ദു ഉദ്ഘാടനം ചെയ്തു. പമ്പ ത്രിവേണിയിൽ നടത്തിക്കൊണ്ടിരുന്ന സംഭാരവിതരണം ഇത്തവണ തിരുവാഭരണ പാതയിലും നടത്തി.
ശബരിമല സ്പെഷൽ എഡിഎം അരുൺ എസ്.നായർ അഭ്യർഥിച്ചതോടെയാണ് ഇത്തവണ സംഭാരവിതരണം വിപുലമാക്കിയത്.
പരമ്പരാഗത രീതിയിൽ തയാറാക്കിയ സംഭാരം 7000 ഭക്തർക്ക് വിതരണം ചെയ്തു. ചെറിയാനവട്ടത്ത് റാന്നി അസി.
എൻജിനീയർ ഫെലിക്സ് ഐസക് പനച്ചക്കൽ നേതൃത്വം നൽകി. ജലസേചന വകുപ്പ് കൊല്ലം എക്സിക്യൂട്ടീവ് എൻജിനീയർ ഹരി റാം, പത്തനംതിട്ട അസി.
എക്സിക്യൂട്ടിവ് എൻജിനീയർ എസ്.ജോസ്, റാന്നി അസി. എൻജിനീയർ ഫെലിക്സ് ഐസക് പനച്ചക്കൽ, ഓവർസിയർ സിബിൻ ടൈറ്റസ്, പമ്പ ക്യാംപ് ഓഫിസ് ചുമതലക്കാരായ എം.ആർ.സജീവ്, അമ്പിളി കുമാർ, സി.ജി.രാജപ്പൻ, തമ്പി തുടങ്ങിയവർ നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

