പത്തനംതിട്ട ∙ ജില്ലാ പഞ്ചായത്തിൽ ഭരണം തിരിച്ച് പിടിച്ച യുഡിഎഫിന് ലഭിച്ച വോട്ടുകളുടെ എണ്ണത്തിലും കുതിപ്പ്.
കഴിഞ്ഞ തവണത്തേക്കാൾ 11,956 വോട്ടാണ് കൂടുതലായി നേടിയത്. തിരഞ്ഞെടുപ്പിൽ വൻതിരിച്ചടി നേരിട്ട
എൽഡിഎഫിന് മുൻപ്രാവശ്യത്തേക്കാൾ 38,061 വോട്ട് കുറഞ്ഞു. ജില്ലാ പഞ്ചായത്തുകളിലെ 17 ഡിവിഷനുകളിൽ 5 ഇടത്തുമാത്രമാണ് ഇടതിന് ജയം കിട്ടിയത്.
12 ഡിവിഷനുകളിൽ യുഡിഎഫ് വെന്നിക്കൊടി നാട്ടി. ഇത്തവണ ഒരു ഡിവിഷൻ വർധിച്ചിരുന്നു.
രാഷ്ട്രീയ വോട്ടുകളാണ് ജില്ലാ പഞ്ചായത്തിലെ ഭരണം നിർണയിക്കുന്നുവെന്ന നിലപാടുള്ള സിപിഎം ഇപ്പോഴേറ്റ തിരിച്ചടി ഗൗരവമായാണ് വിലയിരുത്തുന്നത്.
കഴിഞ്ഞ തവണ 2020 ഡിസംബറിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 2,53,668 വോട്ടാണ് യുഡിഎഫിന് കിട്ടിയത്. അന്നത്തെ തിരഞ്ഞെടുപ്പിൽ 4 ഡിവിഷനുകൾ മാത്രമാണ് വലതുപക്ഷത്തിന് ജയിക്കാനായത്.
ഇടതുമുന്നണി 12 ഇടത്ത് ജയിച്ചു. ആകെ 2,65,299 വോട്ട് എൽഡിഎഫ് നേടി.
കഴിഞ്ഞ തവണ 1,29,509 വോട്ട് ലഭിച്ച എൻഡിഎക്ക് ഇക്കുറി 1,22,504 വോട്ടാണ് കിട്ടിയത്.
കൃത്യമായി വിലയിരുത്തുമെന്ന് സിപിഎം
ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഗൗരവമായി തന്നെ വിലയിരുത്തുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം. സ്വർണക്കൊള്ള വിഷയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കുറ്റക്കാർക്കെതിരെ കർശന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.
തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനം ജില്ലാകമ്മിറ്റി വിലയിരുത്തും. ബിജെപിയെ പ്രതിരോധിക്കാൻ പന്തളം നഗരസഭയിലും കുളനട
പഞ്ചായത്തിലും ഉൾപ്പെടെ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

