പന്തളം ∙ തോട്ടക്കോണം ഗവ. ഹയർസെക്കൻഡറി സ്കൂൾ വളപ്പിൽനിന്ന കൂറ്റൻ വാകമരം കടപുഴകി.
പരിസരത്ത് ആരുമില്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. ഇന്നലെ രാവിലെ 8.45ന് ആണ് സംഭവം.
സ്കൂളിന്റെ പ്രധാന കെട്ടിടങ്ങൾക്ക് മധ്യത്തിലായി സ്റ്റേജിനു മുൻപിൽനിന്ന നൂറുവർഷത്തിലധികം പഴക്കമുള്ള മരമാണ് വീണത്. മരത്തിനു ചുറ്റും രണ്ടുവർഷം മുൻപ് സംരക്ഷണഭിത്തി നിർമിച്ചിരുന്നതാണ്.
മഴയോ കാറ്റോ ഉണ്ടായിരുന്ന സമയത്തല്ല അപകടമുണ്ടായതും.
ഇന്നലെ രാവിലെ 9ന് സ്കൂൾതല കലോത്സവം തുടങ്ങാൻ സമയം നിശ്ചയിച്ചിരുന്നു. ഇതിനായി വിദ്യാർഥികളും അധ്യാപകരും എത്തിത്തുടങ്ങിയിരുന്നു.മരം അപകടാവസ്ഥയിലാണെന്ന് കാട്ടി പലതവണ നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നു വാർഡ് കൗൺസിലർ കെ.ആർ.വിജയകുമാർ പറഞ്ഞു.
അപകടാവസ്ഥയിലുള്ള മരങ്ങൾ നീക്കം ചെയ്യാൻ നടപടിയുണ്ടാകുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചതായി പ്രഥമാധ്യാപകൻ പി.ഉദയൻ പറഞ്ഞു.
അപകടാവസ്ഥയിൽമാവും സ്റ്റേജും
സ്കൂളിനു മുൻപിൽ കവാടത്തോട് ചേർന്നുനിൽക്കുന്ന മാവും അപകടാവസ്ഥയിലാണെന്ന് രക്ഷിതാക്കൾ. ഇതിനു 150 വർഷത്തിലധികം പഴക്കമുണ്ടെന്ന് പറയുന്നു.
റോഡിലേക്ക് ചരിഞ്ഞാണ് നിൽക്കുന്നത്. പ്രവൃത്തിദിവസങ്ങളിൽ വിദ്യാർഥികൾ ഈ മാവിന്റെ ചുവട്ടിൽ വിശ്രമിക്കാറുണ്ട്. പ്രവേശന കവാടത്തിന്റെ വലത് വശത്താണ് സ്റ്റേജ്.
ഇതിന്റെ ഷെയ്ഡിൽ വിള്ളൽ വീണുതുടങ്ങിയിട്ട് മാസങ്ങളായി.
ഒഴിവു സമയങ്ങളിൽ വിദ്യാർഥികൾ സ്റ്റേജിലും പരിസരത്തും വിശ്രമിക്കാറുമുണ്ട്. 2 വർഷം മുൻപ് മഴക്കാലത്തുണ്ടായ ഇടിമിന്നലിൽ ഹൈസ്കൂൾ വിഭാഗം ഇരുനിലക്കെട്ടിടത്തിന്റെ വയറിങ് പൂർണമായി കത്തിയിരുന്നു. മരങ്ങളുടെയും സ്റ്റേജിന്റെയും അപകടാവസ്ഥയും വയറിങ് നടത്താത്തതും ചൂണ്ടിക്കാട്ടി നഗരസഭാ അധികൃതർക്ക് ആവർത്തിച്ചു പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് കൗൺസിലർ വിജയകുമാർ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]