പത്തനംതിട്ട ജില്ലയിലെ വർഷങ്ങളായി തകർന്ന് തരിപ്പണമായി കിടക്കുന്ന കടമ്മനിട്ട
ഗവൺമെന്റ് ഹോസ്പിറ്റൽ- കല്ലൂർ-മൈലപ്ര റോഡ്, ശബരിമല റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക രീതിയിൽ നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. നേരത്തെ പിഡബ്ല്യുഡി വിഭാഗത്തിന്റെ കീഴിൽ ആയിരുന്ന ടി റോഡ് പിൽക്കാലത്ത് ജില്ലാ പഞ്ചായത്തിന്റെ കീഴിൽ ആയതിനു ശേഷം കാലാകാലങ്ങളിൽ റോഡ് മെയ്ന്റനൻസ് നടത്തുകയോ ടാറിങ് നടത്തുകയോ ചെയ്യാതെ തകർന്നു കിടക്കുകയായിരുന്നു.
റോഡ് തകർന്നതോടെ കെഎസ്ആർടിസി ബസ് സർവീസ് അടക്കം നിർത്തലാക്കുകയുണ്ടായി. ഈ പാതയുടെ പടിഞ്ഞാറ് വശത്ത് ലോ കോളജ്, എൻജിനീയറിങ് കോളജ്, എയറോനോട്ടിക്കൽ കോളജ് അടക്കമുള്ള പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളും കടമ്മനിട്ട
ഗവൺമെന്റ് ഹോസ്പിറ്റൽഉം സ്ഥിതിചെയ്യുന്നുണ്ട്. അതേസമയം റോഡിന്റെ കിഴക്കുവശത്ത് പുനലൂർ-മൂവാറ്റുപുഴ റോഡ്, അന്തർ സംസ്ഥാന പാതയായ പുനലൂർ-ചെങ്കോട്ട
റോഡ് തുടങ്ങി തമിഴ്നാടിന്റെ പല ഭാഗങ്ങളിലേക്കുള്ള എളുപ്പ വഴിയുമാണ് ഇത്. പുനലൂർ-മൂവാറ്റുപുഴ റോഡിലും കോഴഞ്ചേരി-മണ്ണാരക്കുളഞ്ഞി റോഡിലും ഗതാഗത തടസ്സങ്ങൾ ഉണ്ടാകുമ്പോൾ ബദൽ മാർഗ്ഗമെന്ന നിലയിൽ കടമ്മനിട്ട
– കല്ലൂർ-മൈലപ്ര റോഡ് വഴിയാണ് വാഹനങ്ങൾ തിരിച്ച് വിടാറുള്ളത്. ഇത്രയധികം പ്രാധാന്യമുള്ള ഈ റോഡിന്റെ ശോച്യാവസ്ഥ നാടിന്റെ ആകെ പ്രശ്നമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരത്തെ സെക്രട്ടറിയറ്റിൽ നേരിട്ടെത്തിയാണ് സംഘം നിവേദനം സമർപ്പിച്ചത്. ഫിലിപ്പ് അഞ്ചാനി, വിൽസൺ തുണ്ടിയത്ത്, സജി.കെ.സൈമൺ, രാജു മേലെക്കാലായിൽ, ബാബു കോട്ടാരേത്ത്, മനോജ് ഡേവിഡ് മാടപ്പള്ളിൽ എന്നിവർ ഉൾപ്പെട്ട
സംഘമാണ് മുഖ്യമന്ത്രിയെ കണ്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

