കടമ്പനാട് ∙ പൊതുനിരത്തിൽ തള്ളിയ മാലിന്യത്തിനു തീയിട്ടപ്പോൾ സമീപത്തെ കനാലിലേക്കു ചിതറിയോടിയ കാട്ടുപന്നികളിലൊന്നിന്റെ കുത്തേറ്റ് തൊഴിലുറപ്പു തൊഴിലാളിയുടെ കാലിന് പരുക്ക്. എള്ളുംവിള നെയ്ത്തുശാല മുക്ക് മനോജ് ഭവനത്തിൽ സാവിത്രിക്കാണ് (64) പരുക്കേറ്റത്. ഇന്നലെ ഉച്ചയോടെ എള്ളുംവിള നാലുമുക്കിലായിരുന്നു സംഭവം.
മാലിന്യത്തിനു തീയിട്ടപ്പോൾ പ്രദേശത്തെ ആൾ താമസമില്ലാത്ത വീടിനു സമീപത്തെ പറമ്പിലും സമീപത്തെ കനാലിലേക്കും അത് പടർന്നു. തൊഴിലാളികൾ ചേർന്ന്
തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടിയിലാണ് പന്നിക്കൂട്ടം മാലിന്യത്തിന്റെ അടുത്തുനിന്ന് കനാലിലേക്ക് ചാടിയത്. സാവിത്രി ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പരുക്കേറ്റ വലതു കാൽമുട്ടിൽ ശസ്ത്രക്രിയ നടത്താനാണ് ഡോക്ടറുടെ നിർദേശം. അടൂരിൽനിന്നും ശാസ്താംകോട്ടയിൽനിന്നും അഗ്നിരക്ഷാസേനയെത്തിയാണ് തീ അണച്ചത്. തൊഴിലാളികൾ ശ്രമദാനമായി നടത്തുന്ന ശുചീകരണ പരിപാടിക്കിടയിലാണ് സംഭവം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

