
താമരശ്ശേരി– തിരുവനന്തപുരം– കളിയിക്കാവിള സൂപ്പർ ഫാസ്റ്റ് 9 മുതൽ; സമയക്രമം ഇങ്ങനെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ താമരശ്ശേരി– തിരുവനന്തപുരം– കളിയിക്കാവിള റൂട്ടിൽ കെഎസ്ആർടിസിയുടെ പുതിയ സൂപ്പർ ഫാസ്റ്റ് സർവീസ് അനുവദിച്ചു. 9 മുതൽ ഓടിത്തുടങ്ങും. താമരശേരിയിൽനിന്നു മുക്കം, അരീക്കോട്, മഞ്ചേരി, പെരിന്തൽമണ്ണ– പട്ടാമ്പി, ഷൊർണൂർ, വടക്കാഞ്ചേരി, തൃശൂർ, ചാലക്കുടി, അങ്കമാലി, പെരുമ്പാവൂർ, മൂവാറ്റുപുഴ, തൊടുപുഴ, പാലാ, ഈരാറ്റുപേട്ട, എരുമേലി, റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂർ, അഞ്ചൽ, ആയൂർ, കിളിമാനൂർ, തിരുവനന്തപുരം, നെയ്യാറ്റിൻകര വഴിയാണ് കളിയിക്കാവിള എത്തുക. രാവിലെ 5.15ന് താമരശ്ശേരി നിന്നു പുറപ്പെടുന്ന ബസ് 11.55ന് തൊടുപുഴ, 12.40ന് പാലാ, ഉച്ചയ്ക്ക് 3.10ന് പത്തനംതിട്ട, വൈകിട്ട് 6.25ന് തിരുവനന്തപുരം, രാത്രി 7.15ന് കളിയിക്കാവിള എത്തും.
കളിയിക്കാവിളയിൽ നിന്നു താമരശ്ശേരി റൂട്ടിൽ ചെറിയ വ്യത്യാസം ഉണ്ട്. തിരുവനന്തപുരത്തു നിന്നു നെടുമങ്ങാട്, പാലോട്, തെന്മല വഴി പുനലൂർ എത്തി പത്തനംതിട്ട,റാന്നി, എരുമേലി, ഈരാറ്റുപേട്ട, പാലാ, തൊടുപുഴ, മൂവാറ്റുപുഴ, തൃശൂർ, ഷൊർണൂർ, പട്ടാമ്പി, മഞ്ചേരി വഴി താമരശ്ശേരിയിൽ മടങ്ങി എത്തുന്ന വിധത്തിലാണ് റൂട്ട് ക്രമീകരിച്ചിട്ടുള്ളത്. രാവിലെ 8.10ന് കളിയിക്കാവിള നിന്നു പുറപ്പെട്ട് 9.15ന് തിരുവനന്തപുരം, 12.45ന് പത്തനംതിട്ട, വൈകിട്ട് 4ന് തൊടുപുഴ, 6.50ന് തൃശൂർ, രാത്രി 10.55ന് താമരശ്ശേരി എത്തും.