റാന്നി ∙ ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കാനും ജനങ്ങളുടെ വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനും യുഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് മാനവ സംസ്കൃതി പ്രവർത്തക യോഗം ആവശ്യപ്പെട്ടു. ഭൂരിപക്ഷ – ന്യൂനപക്ഷ വർഗീയ ശക്തികളെ ഒറ്റപ്പെടുത്താൻ രാഷ്ട്രീയ സാമൂഹിക മൂല്യങ്ങൾ മുറുകെ പിടിക്കുന്ന സ്ഥാനാർഥികളെ പിന്തുണയ്ക്കണം.
ഏകാധിപത്യ രീതിയിൽ ജനങ്ങളെ വെല്ലുവിളിക്കുന്ന പാവങ്ങളെ അവഗണിക്കുന്ന ഭരണാധികാരികളെ പാഠം പഠിപ്പിക്കാൻ വോട്ടർമാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന കൗൺസിൽ അംഗം ടി.കെ.സാജു ഉദ്ഘാടനം ചെയ്തു.
ഫ്രെഡി ഉമ്മൻ അധ്യക്ഷനായി. ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, സ്റ്റെല്ല തോമസ്, ജോർജ് ജോസഫ് അറയ്ക്കമണ്ണിൽ, ഡോ.ബിജു ടി.ജോർജ്, ആർ.കൃഷ്ണകുമാർ, മാത്യു പി.വർഗീസ് പടിപ്പുരയ്ക്കൽ, അനിത അനിൽകുമാർ, ഭദ്രൻ കല്ലയ്ക്കൽ, ഉണ്ണികൃഷ്ണൻ ചാലാപ്പള്ളി, മനോജ് ഡേവിഡ് കോശി, പ്രദീപ്കുമാർ കുളങ്ങര, ജോജി കെ.മാത്യു, ഇ.എസ്.രാധാകൃഷ്ണപിള്ള, റോയി മണ്ടകത്തിൽ, പ്രമോദ് ചാലാപ്പള്ളി, മനോജ് ചാക്കപ്പാലം എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

