ശബരിമല ∙കല്ലുംമുള്ളും നിറഞ്ഞ കരിമല പാതയിലെ കാട്ടുവഴികളിലൂടെ ശരണം വിളിച്ചു നീങ്ങുകയാണ് അയ്യപ്പന്മാർ. കാട്ടുമൃഗങ്ങൾ സ്വൈരവിഹാരം നടത്തുന്ന കരിമല പാതയിലൂടെയുളള കാൽനട
യാത്ര ഭക്തിയും കണ്ണിനു കുളർമയും പകരുന്നതാണ്. പമ്പ വരെ വാഹനത്തിൽ എത്താൻ സൗകര്യം ഉണ്ടെങ്കിലും അതെല്ലാം ഉപേക്ഷിച്ച് കാട്ടിലൂടെ നഗ്നപാദരായി എത്തുന്നവർ ഏറെയാണ്.
പ്രകൃതി സൗന്ദര്യം നിറഞ്ഞ കാട്ടരുവി, വൻഗർത്തങ്ങൾ നിറഞ്ഞ മലയിടുക്കുകൾ, ആനക്കൂട്ടം എന്നിവ സ്വാമി ഭക്തരുടെ കണ്ണിനും മനസ്സിനും കുളിർമ പകരുന്ന കാഴ്ചയാണ്. മണികണ്ഠ സ്വാമിയുടെ മഹിഷി നിഗ്രഹത്തിന്റെ ഓർമ പുതുക്കി എരുമേലിയിൽ പേട്ടതുള്ളിയാണു കാൽനടയായി നീങ്ങുന്നത്
മഹിഷി നിഗ്രഹത്തിനു ശേഷം അയ്യപ്പ സ്വാമി ആനന്ദനൃത്തം ചെയ്തതു കാണാൻ എത്തിയ പരമശിവൻ തന്റെ വാഹനമായ കാളയെ കെട്ടിയ സ്ഥലമാണത്രേ കാളകെട്ടി.
അവിടെ കാളകെട്ടി ശിവക്ഷേത്രം ഉണ്ട്. പമ്പയുടെ പോഷക നദിയാണ് അഴുത.
അതിൽ മുങ്ങി കല്ലുമായിട്ടാണ് അഴുതമേട് കയറുന്നത്. 5 കിലോമീറ്റർ കുത്തനെയുള്ള കയറ്റത്തിന്റെ കാഠിന്യം ഉണ്ട്.
കയറ്റം കയറാൻ സഹായകമായി കടകളിൽനിന്ന് ഊന്നുവടി ലഭിക്കും. 20 രൂപയാണ് ഒന്നിന്റെ വില.
കടകളിൽ നാരങ്ങ വെള്ളം, ഉപ്പു സോഡാ, മോരുംവെള്ളം എന്നിവയും ലഭ്യമാണ് .
മഹിഷിയുടെ ജഡം ലോകത്തിന് ഉപദ്രവം ഉണ്ടാക്കാതിരിക്കാൻ കല്ലിടാംകുന്നിൽ കല്ലിട്ട് വന്ദിച്ചാണ് നടന്നു നീങ്ങുന്നത്. വർഷങ്ങളായി തീർഥാടകർ നിക്ഷേപിച്ച കല്ല് വലിയ മലയായി മാറി.
ഉച്ചയ്ക്കുശേഷം തീർഥാടകർക്ക് നിയന്ത്രണം വരുന്നതോടെ കച്ചവടക്കാർ കച്ചവടം അവസാനിപ്പിക്കും പാത്രങ്ങളും മറ്റുപകരണങ്ങളും സൂക്ഷിക്കൽ വെല്ലുവിളിയണ്. ബാക്കിവരുന്ന സാധനങ്ങൾ കന്നാസുകളിൽ ശേഖരിച്ച് വലിയ മരത്തിനു മുകളിൽ കെട്ടിത്തൂക്കും.
വന്യമൃഗങ്ങളുടെ ശല്യത്തിൽ നിന്നു സുരക്ഷിതമാക്കാനാണിത്.
കാനനപാതയിൽ കൺമുന്നിലെ കൗതുക കാഴ്ചയാവുകയാണ് വമ്പൻ ചീനമരം. എരുമേലി-പമ്പ പരമ്പരാഗത കാനനപാതയിൽ ചീനിത്താവളത്തിലാണ് അയ്യപ്പന്മാരെ ആകർഷിച്ച് മരം നിൽക്കുന്നത്.
മരത്തിനു പിന്നിൽ ആന മറഞ്ഞു നിന്നാൽ കാണില്ല. ഇഞ്ചപ്പാറക്കോട്ടയുടെയും മുക്കുഴി ഇടത്താവളത്തിനുമിടയിലാണു ചീനത്താവളം.
കാൽനടയായി വരുന്ന തീർഥാടകർ മരത്തിന്റെ ചുവട്ടിൽനിന്ന് ഫോട്ടോയെടുക്കാൻ തിരക്കു കൂട്ടുകയാണ്.
കരിയിലാംതോട്ടിൽ കാനന ഭംഗി ആസ്വദിച്ചുള്ള യാത്ര. തളരിട്ടു നിൽക്കുന്ന മരങ്ങൾ.
പക്ഷികളുടെ ആരവം. കാട്ടാനകളുടെ ചിന്നംവിളി.
വെള്ളം ഒഴുകുന്ന തോട്. നടന്നു ക്ഷീണിച്ചു വന്നവർക്ക് ഇവിടം ആശ്വാസമാണ്.
ഇനിയും കരിമലയിലേക്കുള്ള കഠിനമായ കയറ്റം. 8 തട്ടുണ്ട്.
കരിമല മുകളിൽ എത്തിയാൽ കരിമല നാഥന്റെ പ്രതിഷ്ഠയുണ്ട്. കയറ്റം പോലെ കരിമല ഇറക്കവും കഠിനമാണ്.
സൂക്ഷിച്ചു വേണം ഇറങ്ങാൻ. മലയിറങ്ങി എത്തുന്നത് വലിയാനവട്ടം താവളത്തിൽ പമ്പ പോലെ വിശാലമാണ്.
നടന്നു നേരെ പമ്പയിലേക്ക്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

