ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട് വടശ്ശേരിക്കര ശ്രീ അയ്യപ്പാ നഴ്സിങ് കോളജും നഴ്സിങ് സ്കൂളും സംയുക്തമായി പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി നടന്ന വൃക്ഷത്തൈ നടീൽ കർമ്മം നഴ്സിങ് കോളജ് പ്രിൻസിപ്പൽ എസ്.സ്മിത, നഴ്സിങ് സ്കൂൾ പ്രിൻസിപ്പൽ മറിയാമ്മ സ്റ്റീഫൻ എന്നിവർ ചേർന്ന് നിർവഹിച്ചു.
ഭൂമിയുടെ ഹരിതസമ്പത്ത് സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും പരിസ്ഥിതി സംരക്ഷണത്തിനായി എല്ലാവരും കൈകോർക്കണമെന്നും അവർ ആഹ്വാനം ചെയ്തു. പ്രസ്തുത പരിപാടിയിൽ നഴ്സിങ് കോളജിലെയും സ്കൂളിലെയും വിദ്യാർഥികളും അധ്യാപകരും മറ്റ് ജീവനക്കാരും സജീവമായി പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

