കടമ്പനാട് ∙ കുന്നത്തൂർ കോട്ടയിലെ പോരാട്ടത്തിന്റെ അലയൊലികൾ അതിർത്തി കടന്ന് കടമ്പനാട്ടെ പോർക്കളത്തിലും. ജില്ലാ അതിർത്തിയിലാണ് കൊല്ലം ജില്ലയിലെ കുന്നത്തൂർ പഞ്ചായത്തിലെ രണ്ട് വാർഡുകൾ.
അതിനാൽ അതിർത്തികളിൽ ഇരുപഞ്ചായത്തുകളിലെയും വോട്ടു ചർച്ചകളും പ്രചാരണവും സജീവമാണ്. കുന്നത്തൂരിന് തിരഞ്ഞെടുപ്പു വേളയിൽ മാത്രം പേരിനൊപ്പം ചാർത്തുന്നതല്ല കോട്ട എന്നത്.
നൂറ്റാണ്ടുകൾക്കു മുൻപ് കല്ലടയാറിന് തീരത്തുള്ള കുന്നത്തൂരിൽ രാജാക്കന്മാർ നിർമിച്ച കോട്ടയുണ്ടായിരുന്നു. പത്തനംതിട്ട
ജില്ല രൂപീകൃതമാകുംവരെ താലൂക്ക് ആസ്ഥാനവുമായിരുന്നു.
കടമ്പനാട്–ഏഴംകുളം മിനി ഹൈവേ ഇരുപഞ്ചായത്തുകൾക്കും അതിർവരമ്പായി തോന്നുമെങ്കിലും കുന്നത്തൂർ പഞ്ചായത്തിലെ 3 (നിലയ്ക്കൽ), 4 (തലയാറ്റ്) എന്നീ വാർഡുകൾ ചേർന്ന് റോഡിന്റെ മറു വശത്താണ്. ജില്ലയിലെ 12, 13 വാർഡുകളാണ് കുന്നത്തൂരിന്റെ അതിർത്തിയായി വരുന്നത്. പാണ്ടിമലപ്പുറം നിലയ്ക്കൽ ഭാഗങ്ങളാണ് ഇരു പഞ്ചായത്തിലും ഉൾപ്പെട്ട
പ്രദേശങ്ങളായി വരുന്നത്.
പാക്കിസ്ഥാൻ മുക്ക് മുതൽ കടമ്പനാട് കവല എത്തുന്നതുവരെയും ഇരു പഞ്ചായത്തുകളിലെയും സ്ഥാനാർഥികളുടെ പോസ്റ്ററുകൾ വോട്ടർമാരുടെ കണ്ണിൽപെടും. സ്ഥാനാർഥികളുടെ പോസ്റ്റുകൾ ഇടകലർന്ന് പതിച്ചിരിക്കുന്നതും കാണാം. പാക്കിസ്ഥാൻ മുക്ക്, വേമ്പനാട്ടഴികത്ത് തുടങ്ങിയ കവലകളിലാണ് പ്രചാരണം ശക്തം.
പ്രചാരണം അതിർത്തി കടക്കുന്നതോടെ ഇരു പഞ്ചായത്തുകളിലെയും തിരഞ്ഞെടുപ്പു ചർച്ചയും ചൂടുപിടിക്കും.
മാറി മാറി യുഡിഎഫ്, എൽഡിഎഫ് മുന്നണികളെ പിന്തുണച്ചിട്ടുള്ള കുന്നത്തുരിൽ നിലവിൽ എൽഡിഎഫ് ഭരണമാണ്. എൽഡിഎഫ്–8, യുഡിഎഫ്–3, ബിജെപി–4 സ്വതന്ത്രൻ.–2 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

