പന്തളം ∙ തിരുവാഭരണ ഘോഷയാത്ര പുറപ്പെടാൻ ഒരാഴ്ച മാത്രം ശേഷിക്കെ നഗരസഭയുടെ നേതൃത്വത്തിൽ നടത്തേണ്ട ഒരുക്കങ്ങൾ അജൻഡയിൽ ഉൾപ്പെടുത്തിയില്ലെന്നാരോപിച്ചു ആദ്യ കൗൺസിൽ യോഗത്തിൽ ബഹളം.
ബിജെപി പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ.രവിയാണു വിഷയം ഉന്നയിച്ചത്. എന്നാൽ, ഭരണപക്ഷത്തു നിന്നു ശ്രദ്ധ കിട്ടാതെ വന്നതോടെ ബിജെപി അംഗങ്ങൾ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തി. ഇക്കാര്യത്തിൽ എൽഡിഎഫ്, യുഡിഎഫ് അംഗങ്ങളും വാദപ്രതിവാദങ്ങളിലേർപ്പെട്ടതോടെ യോഗം ബഹളമയമായി.
ഒടുവിൽ, 5ന് സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പിനു ശേഷം വിഷയം ചർച്ച ചെയ്യാമെന്നു ഭരണപക്ഷാംഗങ്ങൾ അറിയിച്ചതോടെയാണു ബിജെപി അംഗങ്ങൾ ശാന്തരായത്.
ഒരുക്കങ്ങൾ, തിരുവാഭരണ ഘോഷയാത്ര തിരികെയെത്തുമ്പോൾ തീർഥാടകരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ എന്നിവ സംബന്ധിച്ചും അജൻഡയിൽ ഉൾപ്പെടുത്താതിരുന്നത് ഗുരുതരവീഴ്ചയാണെന്ന് ബിജെപി അംഗങ്ങൾ ചൂണ്ടിക്കാട്ടി. കൗൺസിലർമാരായ സുശീല സന്തോഷ്, പി.കെ.പുഷ്പലത, എസ്.സുമേഷ് കുമാർ, കെ.ബിജു തുടങ്ങിയവരും പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

