ശബരിമല ∙ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയും (എൻടിസിഎ) ചേർന്നുള്ള കടുവ സെൻസസ് പെരിയാർ കടുവ സങ്കേതത്തിൽ ആരംഭിച്ചു. സന്നിധാനം മേഖലയിൽ 4 സംഘമായി തിരിഞ്ഞാണു കണക്കെടുപ്പ്.
പെരിയാർ ഈസ്റ്റ് ഡിവിഷനിൽ 44, പെരിയാർ വെസ്റ്റ് ഡിവിഷനിൽ 15 എന്നിങ്ങനെ 59 ബ്ലോക്ക് തിരിച്ച് 177 പേർ ഉൾവനത്തിൽ കടുവയുടെ സഞ്ചാരപദത്തിലൂടെ യാത്ര ചെയ്താണു കണക്കെടുപ്പ് നടത്തുന്നത്.
ഓരോ ബ്ലോക്കിനെയും പല ഗ്രിഡുകളായി തിരിച്ചാണ് ‘എം സ്ട്രൈപ്സ്’ ആപ്പിലൂടെ കണക്കെടുപ്പ്. പമ്പ റേഞ്ചിൽ സന്നിധാനം, പച്ചക്കാനം, മുക്കുഴി സ്റ്റേഷനുകളും അഴുത റേഞ്ചിൽ ഉപ്പുപാറ, ചുഴി, ഉണ്ടമേട്, സത്രം, മൂഴിക്കൽ എന്നീ സ്റ്റേഷനുകളുമാണുള്ളത്. കാട്ടിനുള്ളിൽ വെള്ളമുള്ള ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് ആദ്യ സംഘങ്ങൾ നീങ്ങിയത്. സന്നിധാനത്തുനിന്നുള്ള രണ്ടു സംഘം പുല്ലുമേട് ഭാഗത്തേക്ക് പോയപ്പോൾ ഉപ്പുപാറയിലെ 8 പേരുള്ള രണ്ടംഗ സംഘവും പുല്ലുമേട് എത്തി.
കടുവയ്ക്കു പുറമേ കാട്ടാന, കാട്ടുപോത്ത്, കരടി, പുലി തുടങ്ങിയ വന്യമൃഗങ്ങളുടെ വിവരങ്ങളും സസ്യജാലങ്ങളുടെ ഘടനയും ശേഖരിക്കുന്നുണ്ട്.
അടുത്ത ഘട്ടത്തിലാണ് ക്യാമറ സ്ഥാപിക്കുക. രാത്രിയും പകലും ഒരുപോലെ പ്രവർത്തിക്കുന്ന നൈറ്റ് വിഷൻ ക്യാമറകളിൽ പതിയുന്ന ചിത്രത്തിൽ, ശരീരത്തിലെ വരകളിൽ നിന്നാണു കടുവകളെ തിരിച്ചറിയുക.
റേഞ്ച് ഓഫിസർമാരായ ഡി.ബെന്നി (അഴുത), എം.കെ.മുകേഷ് (പമ്പ) എന്നിവർ മേൽനോട്ടം വഹിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

