മണ്ണാറക്കുളഞ്ഞി ∙ തകർന്നു കിടന്ന കോഴികുന്നം – ചേറാടി റോഡ് കോൺക്രീറ്റ് ചെയ്തപ്പോൾ അപകടക്കെണിയായി മാറി. റോഡ് കോൺക്രീറ്റ് ചെയ്ത് ഉദ്ഘാടനം കഴിഞ്ഞപ്പോൾ അപകടാവസ്ഥ കണക്കിലെടുത്ത് സ്കൂൾ ബസ് പോലും ഇതുവഴി എത്താത്ത അവസ്ഥയായി.
കോഴികുന്നം- ചേറാടി ഒരു കിലോമീറ്റർ റോഡ് കോൺക്രീറ്റ് ചെയ്യാൻ എംഎൽഎ ഫണ്ടിൽ നിന്നു 25 ലക്ഷം രൂപയാണ് അനുവദിച്ചത്. അതിലെ 10 ലക്ഷം രൂപ മറ്റൊരു റോഡിനു വേണ്ടി വക മാറ്റി.
അതുകാരണം റോഡിന്റെ വശം കെട്ടി സംരക്ഷിക്കാനും ഐറീഷ് ഓട
നിർമിക്കാനും പണമില്ലാതെ എസ്റ്റിമേറ്റിൽ നിന്നു തന്നെ ഒഴിവാക്കി. നാട്ടുകാരുടെ നിരന്തര സമ്മർദത്തെ തുടർന്ന് കോൺക്രീറ്റ് ജോലികൾ പൂർത്തിയാക്കിയപ്പോൾ രണ്ട് വശവും വലിയ കട്ടിങ് ആയി മറി.
ഇതുകാരണം വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനോ കാൽനടയാത്രക്കാർക്ക് ഒഴിഞ്ഞു നിൽക്കാനോ സൗകര്യം ഇല്ലാതായി. ഇതുകാരണം അപകടം ഉണ്ടാകുന്നു.
നേരത്തെ എല്ലാ സ്കൂൾ ബസുകളും ഇതുവഴി വരുമായിരുന്നു.
കോൺക്രീറ്റ് ചെയ്തപ്പോൾ സൈഡ് കൊടുക്കാൻ സ്ഥലം ഇല്ലാത്തതിനാൽ സ്കൂൾ ബസുകൾ വരുന്നത് നിർത്തി. ഇത് കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കി.
കോൺക്രീറ്റിന്റെ വശം മണ്ണിട്ട് നികത്താൻ എസ്റ്റിമേറ്റിൽ പറഞ്ഞിട്ടില്ല. അതിനാൽ കോൺക്രീറ്റ് കഴിഞ്ഞ് കരാറുകാരൻ പോയി.
ഇപ്പോൾ വെളുക്കാൻ തേച്ചതു പാണ്ടായ അവസ്ഥയിലാണു ചേറാടി നിവാസികൾക്ക്. ഇനിയും ഐറിഷ് ഓട
നിർമിച്ചാൽ അല്ലാതെ ഇതിനു പരിഹാരമാകില്ല. അതിനു വേറെ തുക കണ്ടെത്തണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

