ചന്ദ്രനഗർ ∙ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ 24 പോയിന്റ് നേടി പാലക്കാട് ഗവ.വിക്ടോറിയ കോളജ് ഓവറോൾ ചാംപ്യൻമാരായി. 10 പോയിന്റോടെ കൊണ്ടോട്ടി ഇഎംഇഎ കോളജ് റണ്ണറപ്പായി.
പുരുഷവിഭാഗത്തിൽ 14 പോയിന്റ് നേടി ഗവ.വിക്ടോറിയ കോളജ് ജേതാക്കളായപ്പോൾ 6 പോയിന്റ് വീതം നേടി തൃശൂർ ശ്രീ കേരളവർമ കോളജും കോഴിക്കോട് ഗവ. ലോ കോളജും രണ്ടാംസ്ഥാനം പങ്കിട്ടു.
വനിതാ വിഭാഗത്തിൽ 10 പോയിന്റ് നേടി കൊണ്ടോട്ടി ഇഎംഇഎ കോളജ് ഒന്നാം സ്ഥാനവും 10 പോയിന്റ് തന്നെ നേടി പാലക്കാട് ഗവ.വിക്ടോറിയ കോളജ് രണ്ടാം സ്ഥാനവും നേടി. കൂടുതൽ സ്വർണം നേടിയതിനാൽ കൊണ്ടോട്ടി ഇഎംഇഎ കോളജ് ജേതാക്കളായി.
പുരുഷ വിഭാഗത്തിൽ കോഴിക്കോട് ഗവ.ലോ കോളജിലെ ഏബൽ എബ്രഹാം സുനീഷും വനിതാ വിഭാഗത്തിൽ കൊണ്ടോട്ടി ഇഎംഇഎ കോളജിലെ നവനീത പി.മേനോനും വ്യക്തിഗത ചാംപ്യൻമാരായി.ജില്ലാ റൈഫിൾ അസോസിയേഷന്റെ മേൽനോട്ടത്തിലുള്ള ചന്ദ്രനഗർ ഷൂട്ടിങ് റേഞ്ചിൽ നടന്ന മത്സരത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കു കീഴിലെ 8 കോളജുകളിൽ നിന്ന് 30 മത്സരാർഥികൾ പങ്കെടുത്തു.
ഷൊർണൂർ എംപിഎംഎം എസ്എൻ ട്രസ്റ്റ് കോളജ് ആതിഥേയരായാണ് ചാംപ്യൻഷിപ് സംഘടിപ്പിച്ചത്. കോളജ് പ്രിൻസിപ്പൽ ഡോ.പി.രജനി ഉദ്ഘാടനം ചെയ്തു.
യൂണിവേഴ്സിറ്റി ഡപ്യൂട്ടി ഡയറക്ടർ ഡോ.ജി.ബിപിൻ അധ്യക്ഷനായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

