അലനല്ലൂർ∙ വീടും പരിസരവും ആഫ്രിക്കൻ ഒച്ചുകളെ നിറഞ്ഞതിനാൽ പൊറുതിമുട്ടിയിരിക്കുകയാണു കാട്ടുകുളം നിവാസികൾ. കുമരംപുത്തൂർ – ഒലിപ്പുഴ റോഡരികിൽ കാട്ടുകുളത്തെ കുളം സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിലെ വീടുകളിലും തൊടിയിലുമാണു ഇവ കൂട്ടമായിട്ടുള്ളത്.
പകൽ സമയത്ത് മാലിന്യങ്ങളിലും മറ്റും ഒളിക്കുന്ന ഇവ നേരം ഇരുട്ടുന്നതോടെയാണു പുറത്തിറങ്ങുന്നത്. രാത്രി വീട്ടുമുറ്റങ്ങളിലും പരിസരത്തെ വഴികളും ഒച്ചുകളെ കൊണ്ടുനിറയും.
പലപ്പോഴും വീടുകൾക്കുള്ളിലും ഇവയെ കാണുന്നതിനാൽ ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയിലാണ് പല വീട്ടുകാരും കഴിയുന്നത്. ഇതുകൂടാതെ വീട്ടുവളപ്പിലും മറ്റും കൃഷി ചെയ്യുന്ന പച്ചക്കറികളും ഇവ തിന്നുനശിപ്പിക്കുന്നു.
പ്രദേശത്തെ കിണറുകൾ രണ്ടും മൂന്നും വലകൾ ഉപയോഗിച്ച് മൂടിയിട്ടുണ്ടെങ്കിലും വലയ്ക്കു മുകളിലും ഇവയെ കാണുന്നതിനാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന ഭീതിയും നാട്ടുകാർക്കുണ്ട്. പ്രശ്നം തുടങ്ങിയിട്ട് രണ്ട് മൂന്ന് മാസത്തോളമായെങ്കിലും ഇതുവരെ അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു പരിഹാര നടപടിയും ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

