പാലക്കാട് ∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജില്ലയിൽ 20 വോട്ടെണ്ണൽ കേന്ദ്രങ്ങൾ. പോളിങ് സ്റ്റേഷനുകളിലേക്കുള്ള സാധനസാമഗ്രികൾ വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതും ഈ കേന്ദ്രങ്ങളിലാണ്.
ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപ്പഞ്ചായത്തുകൾക്കായി 13 കേന്ദ്രങ്ങളും മുനിസിപ്പാലിറ്റികൾക്ക് 7 കേന്ദ്രങ്ങളുമാണ് അനുവദിച്ചിട്ടുള്ളത്. ∙ മുനിസിപ്പാലിറ്റി തലത്തിൽ: ഷൊർണൂർ സെന്റ് തെരേസാസ് കോൺവന്റ് ഹയർ സെക്കൻഡറി സ്കൂൾ, ഒറ്റപ്പാലം എൽഎസ്എൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, പാലക്കാട് മുനിസിപ്പൽ ഹാൾ (പുതിയ കെട്ടിടം ഗ്രൗണ്ട് ഫ്ലോർ), ചിറ്റൂർ അമ്പാട്ടുപാളയം തത്തമംഗലം മുനിസിപ്പൽ ഓഫിസ്, പട്ടാമ്പി ഗവ.ഹൈസ്കൂൾ, ചെർപ്പുളശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്കൂൾ (മെയിൻ ബ്ലോക്ക്), മണ്ണാർക്കാട് കുമരംപുത്തൂർ കല്ലടി ഹയർ സെക്കൻഡറി സ്കൂൾ എന്നിങ്ങനെയാണു കേന്ദ്രങ്ങൾ.
∙ ബ്ലോക്ക്–ഗ്രാമപ്പഞ്ചായത്ത് തലത്തിൽ: തൃത്താല കൂറ്റനാട് വട്ടേനാട് ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ, പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്കൃത കോളജ്, ഒറ്റപ്പാലം എൻഎസ്എസ് കെപിടി വൊക്കേഷനൽ ഹൈസ്കൂൾ ആൻഡ് എൻഎസ്എസ് ബിഎഡ് ട്രെയ്നിങ് കോളജ്, ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂൾ, മണ്ണാർക്കാട് നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയർ സെക്കൻഡറി സ്കൂൾ, അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളജ്, പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠം, സെൻട്രൽ സ്കൂൾ, കുഴൽമന്ദം പെരിയപാലം സിഎ ഹയർ സെക്കൻഡറി സ്കൂൾ, കൊഴിഞ്ഞാമ്പാറ നാട്ടുകൽ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജ്, കൊല്ലങ്കോട് ബിഎസ്എസ്എസ് എച്ച്എസ്എസ് സ്കൂൾ, നെന്മാറ എൻഎസ്എസ് കോളജ്, മലമ്പുഴ പാലക്കാട് വിക്ടോറിയ കോളജ്, ആലത്തൂർ എഎസ്എംഎം എച്ച്എസ്എസ് എന്നിങ്ങനെയാണ് കേന്ദ്രങ്ങൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

