പാലക്കാട് ∙ മിമിക്രിയും ശബ്ദവും തന്റെ ജീവിതമാർഗമാണെന്നും ആ ശബ്ദത്തെ പാലക്കാടിനായി നിയമസഭയിലെത്തിക്കുക എന്ന ദൗത്യമാണു കോൺഗ്രസും യുഡിഎഫും തന്നെ ഏൽപിച്ചിരിക്കുന്നതെന്നും സ്ഥാനാർഥി രമേഷ് പിഷാരടി പറഞ്ഞു. കൊടുന്തിരപ്പുള്ളിയിൽ യുഡിഎഫ് പാലക്കാട് നിയോജകമണ്ഡലം തിരഞ്ഞെടുപ്പു കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബാനറും പോസ്റ്ററും പതിക്കുന്നതിലും ചുമരെഴുത്തിലും ബിജെപിയായിരിക്കും മുന്നിൽ. സോഷ്യൽ മീഡിയ പ്രചാരണത്തിൽ എൽഡിഎഫും.
തിരഞ്ഞെടുപ്പു ഫലം വരുമ്പോൾ യുഡിഎഫ് ആയിരിക്കും വിജയിക്കുക. ഇതാണു പാലക്കാടിന്റെ ചരിത്രം.
നല്ല സിനിമ വിജയിക്കുന്നത് ആളുകൾ പരസ്പരം പറഞ്ഞാണ്. യുഡിഎഫിന്റെ വിജയവും അതുപോലെയാണ്.
സിനിമാരംഗത്തു നിന്നുള്ള സ്മൃതി ഇറാനി, ഹേമമാലിനി എന്നിവർ ബിജെപിക്കായും. ഇന്നസെന്റും മുകേഷും സിപിഎമ്മിനായും മത്സരിച്ചവരാണ്.
ഇപ്പോൾ സുധീർ കരമനയും സിപിഎമ്മിനായി മത്സരിക്കുന്നു. താൻ മത്സരിക്കുമ്പോൾ മാത്രം അതൊരു കുറവായി സിപിഎം പറയുന്നു.
കല കലങ്ങിപ്പോയിട്ടു കുറച്ചു നാളുകളെ ആയിട്ടുള്ളൂ.
ഇക്കാലത്തും കേരള ജനത കേരള സ്റ്റോറി പോലുള്ള സിനിമകൾ തള്ളിക്കളഞ്ഞു. അതുപോലെ ബിജെപിയെയും തള്ളും.
ഏറെ നാളായി ശ്രമിച്ചിട്ടും റഷ്യയ്ക്കു ജയിക്കാൻ സാധിക്കാത്ത യുക്രെയ്നിന്റെ പ്രസിഡന്റ് മുൻപ് കോമഡി താരവും ടിവി അവതാരകനുമായിരുന്നു. ഇവിടത്തെ മതനിരപേക്ഷത ഇല്ലാതാക്കാനാണു ബിജെപിയുടെ ശ്രമം.
ഇഷ്ടപ്പെട്ട മേഖലയെ മാറ്റി നിർത്തി തന്റെ കടമ എന്ന നിലയിലാണു പാലക്കാട് മത്സരിക്കാൻ എത്തിയതെന്നും രമേഷ് പിഷാരടി പറഞ്ഞു.
വി.കെ.ശ്രീകണ്ഠൻ എംപി, യൂത്ത്ലീഗ് ദേശീയ സെക്രട്ടറി ഷിബു മീരാൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ സുധാകരൻ പ്ലാക്കാട്ട് അധ്യക്ഷനായി.
കൺവീനർ സെയ്തലവി പൂളക്കാട്, കെപിസിസി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ, നേതാക്കളായ പി.വി.രാജേഷ്, പി.ബാലഗോപാൽ, സി.ബാലൻ, ബി.രാജേന്ദ്രൻ നായർ, പി.കലാധരൻ, കെ.ശിവാനന്ദൻ, വി.കെ.നിശ്ചലാനന്ദൻ, മുജീബ് റഹ്മാൻ, പി.നന്ദബാലൻ, എ.എം.സലിം, സി.വി.സതീഷ്, സെയ്ത് മീരാൻ ബാബു, പി.പ്രസാദ്, പിരായിരി പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ ഇബ്രാഹിം, മാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പി.വി.അബ്ദുൽ ഖാദർ എന്നിവർ പ്രസംഗിച്ചു.
സേവ് സിപിഐ ഫോറം നേതാവായിരുന്ന പാലോട് മണികണ്ഠനും യുഡിഎഫ് തിരഞ്ഞെടുപ്പു കൺവൻഷനിൽ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

