എടത്തനാട്ടുകര∙ വട്ടമണ്ണപ്പുറം എഎംഎൽപി സ്കൂളിലെ പാചകപ്പുരയിലെ ഗ്യാസ് സിലിണ്ടറിൽ തീപടർന്നതു പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ 9.50 നാണു സംഭവം.
സ്കൂളിന്റെ പിറകുവശത്തുള്ള പാചകപ്പുരയിൽ തീപിടിത്തം ശ്രദ്ധയിൽപെട്ടതോടെ സ്കൂൾ അധികൃതർ മണ്ണാർക്കാട് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. സ്റ്റേഷൻ ജീവനക്കാർ നൽകിയ നിർദേശങ്ങൾക്കനുസരിച്ച് അധ്യാപകർ തന്നെ ഗ്യാസ് ചോർച്ചയും ഗ്യാസ് സിലിണ്ടറിൽ വരുന്ന തീയും നിയന്ത്രണ വിധേയമാക്കി.
മറ്റു നാശനഷ്ടം സംഭവിച്ചിട്ടില്ല.
ഉടൻ തന്നെ മണ്ണാർക്കാട് ഫയർ സ്റ്റേഷനിൽ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സേതുനാഥപിള്ള, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ വി.വിമൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ വി.സുരേഷ് കുമാർ, സി.റിജേഷ്, എം.എസ്.ജോബിൻദാസ്, ഒ.വിജിത്ത് എന്നിവരടങ്ങിയ സംഘം സ്കൂളിലെത്തി. അഗ്നിരക്ഷാ സേനയുടെ നിർദേശങ്ങൾക്കനുസരിച്ച് അധ്യാപകർ അവസരോചിതമായി പ്രവർത്തിച്ചതു കാരണം അപകടം ഒഴിവായി.
റഗുലേറ്ററിന്റെ തകരാറായിരിക്കാം തീപിടിത്തം ഉണ്ടാകാൻ കാരണമെന്നാണു പ്രാഥമിക നിഗമനം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

