സംസ്ഥാന പൊലീസിൽ സർക്കിൾ ഇൻസ്പെക്ടർമാർ തിരികെവന്ന് ഒരുമാസം പിന്നിട്ടിട്ടും പലയിടത്തും ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലെന്ന് റിപ്പോർട്ട്. നിരവധി സ്റ്റേഷനുകളിൽ സിഐമാർക്കായി പ്രത്യേക ഓഫിസോ വാഹനങ്ങളോ അനുവദിച്ചിട്ടില്ല.
സ്റ്റേഷനുകളിൽ ഏതെങ്കിലും ഒരു മുറി ലഭ്യമായാൽ അത് സിഐ ഓഫിസാക്കി മാറ്റേണ്ട അവസ്ഥയാണ്.
അല്ലാത്തപക്ഷം സ്റ്റേഷനിലെ ഏതെങ്കിലും മേശയിൽ ഇരുന്നാണ് ഇവർ ഔദ്യോഗിക കൃത്യനിർവഹണം നടത്തുന്നത്. ഔദ്യോഗിക മെയിൽ ഐഡികൾ ലഭ്യമാണെങ്കിലും പരാതികൾ സ്വീകരിക്കുന്നതിനായി സിഐമാർക്ക് കംപ്യൂട്ടർ സൗകര്യം പോലും പലയിടത്തും ലഭ്യമല്ല.
സംസ്ഥാനത്തെ ഭൂരിഭാഗം പൊലീസ് സ്റ്റേഷനുകളിലെയും ഭരണം എസ്ഐമാർക്ക് കൈമാറിയ ശേഷമാണ് സർക്കിൾ ഇൻസ്പെക്ടർ തസ്തിക പുനസ്ഥാപിച്ചത്. നിലവിൽ ഒരു സിഐക്ക് രണ്ടോ മൂന്നോ സ്റ്റേഷനുകളുടെ ചുമതലയാണ് ഉള്ളത്.
സംസ്ഥാനത്താകെ ആകെ 200 സർക്കിൾ സ്റ്റേഷനുകളാണ് പ്രവർത്തിക്കുന്നത്. സിഐ തസ്തിക തിരിച്ചെത്തിയതോടെ കൊലപാതകം, ലൈംഗികാതിക്രമം, പോക്സോ കേസുകൾ, വലിയ സാമ്പത്തിക തട്ടിപ്പുകൾ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ അന്വേഷണ ചുമതല ഇവർക്കാണ്.
കേരളത്തിൽ മാത്രമാണ് നിലവിൽ സിഐ തസ്തിക നിലവിലുള്ളത്. അതിനാൽ തന്നെ ദേശീയതലത്തിൽ കുറ്റവാളികളുടെയും കുറ്റകൃത്യങ്ങളുടെയും വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന സിസി ടിഎൻസി പോർട്ടലിൽ ‘സിഐ’ എന്ന തസ്തിക രേഖപ്പെടുത്തിയിട്ടില്ല.
എന്നാൽ, കേരളത്തിൽ ഈ വിവരങ്ങൾ കൃത്യമായി അപ്ലോഡ് ചെയ്യേണ്ട ഉത്തരവാദിത്തം സിഐമാർക്കാണ്താനും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

