പാലക്കാട് ∙ ജല അതോറിറ്റി ശുദ്ധജല വിതരണ പൈപ്പിടാനായി പൊളിച്ചു തകർത്ത വലിയപാടം– മണൽമന്ത റോഡിൽ നവീകരണ പ്രവൃത്തികൾ ഇന്നാരംഭിക്കും. റോഡ് ഏറെക്കാലമായി തകർന്നു യാത്ര ദുരിതത്തിലാണ്. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നിരന്തര ആവശ്യങ്ങൾക്കൊടുവിലാണ് ഇപ്പോഴെങ്കിലും റോഡ് നവീകരണം ആരംഭിക്കുന്നത്.
ബിഎംബിസി നിലവാരത്തിലാണ് ഒന്നരക്കിലോമീറ്റർ റോഡ് നവീകരിക്കുന്നത്. ഇതിൽ ആദ്യഘട്ട
(ബിഎം) പ്രവൃത്തിയാണ് ഇപ്പോൾ നടത്തുന്നത്. വാഹനങ്ങൾ ഓടി റോഡ് ബലപ്പെട്ട് ഒന്നരമാസത്തിനു ശേഷം രണ്ടാംഘട്ട
(ബിസി) നവീകരണം ആരംഭിക്കും.
റോഡ് പൊളിച്ച് ശുദ്ധജല വിതരണ പൈപ്പിട്ടെങ്കിലും ശാസ്ത്രീയമായ രീതിയിൽ ആഴം ഉറപ്പുവരുത്താത്തതിനാൽ പൈപ്പ് പൊട്ടൽ പതിവാണ്. ഇതാണ് റോഡ് തകർച്ചയുടെ പ്രധാന കാരണവും.
നഗരസഭ ആവശ്യപ്പെട്ടതിനെത്തുടർന്ന് ജല അതോറിറ്റി അറ്റകുറ്റപ്പണി നടത്തിയെങ്കിലും പൈപ്പ് പൊട്ടൽ ഇപ്പോഴും നിലച്ചിട്ടില്ല. റോഡിൽ നൂറിലേറെ സ്ഥലങ്ങളിൽ പൈപ്പ് പൊട്ടിയിട്ടുണ്ട്. ഇതു പരിഹരിച്ചെങ്കിലും തുടർന്നും പൈപ്പ് പൊട്ടില്ലെന്ന് ഉറപ്പൊന്നുമില്ല.
ഈ സാഹചര്യത്തിലാണ് നഗരസഭ 2 ഘട്ടമായി റോഡ് നവീകരിക്കുന്നത്.
ആദ്യ ഘട്ട നവീകരണത്തിനു ശേഷം വാഹനങ്ങൾ ഓടി പൈപ്പ് പൊട്ടലും മറ്റും ഉണ്ടായാൽ അതു പരിഹരിക്കും.
പിന്നീടു മാത്രമേ രണ്ടാം ഘട്ട നവീകരണം നടത്തൂ. ഒന്നരക്കിലോമീറ്റർ റോഡ് ഒരിടത്തും തകരാൻ ബാക്കിയില്ലെന്ന സ്ഥിതിയിലാണ്.
മഴ പെയ്താൽ റോഡിലെ കുഴികളിൽ മുഴുവൻ വെള്ളം നിറഞ്ഞു യാത്ര കൂടുതൽ ദുഷ്കരമാകും. പ്രദേശവാസികളാണ് ഇതിന്റെ ദുരിതം കൂടുതലായി അനുഭവിക്കുന്നത്. നവംബറിൽ കൽപാത്തിത്തേരിനു മുൻപ് റോഡ് നവീകരിക്കണമെന്നു പ്രദേശത്തെ കൗൺസിലർമാർ കർശനമായി ആവശ്യപ്പെട്ടിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

