കൽപാത്തി ∙ അഗ്രഹാരത്തിൽ നവീകരിച്ച റോഡിലെ ഉയരവ്യത്യാസം രഥപ്രയാണത്തെ ബാധിക്കുമെന്നു ഗ്രാമക്കാർ. ഇത് അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ക്ഷേത്ര സമിതി ഭാരവാഹികളായ വി.കെ.സുജിത്കുമാർ വർമ, കെ.എസ്.കൃഷ്ണ, സി.എസ്.മഹേഷ് കൃഷ്ണൻ, സി.വി.മുരളി രാമനാഥൻ എന്നിവർ ജില്ലാ ഭരണകൂടത്തിനും നോഡൽ ഓഫിസർക്കും പാലക്കാട് നഗരസഭ സെക്രട്ടറിക്കും കത്തു നൽകി.
റോഡ് ടാർ ചെയ്യുന്ന സമയത്തു തന്നെ ഉയരവ്യത്യാസം ഗ്രാമക്കാർ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നെങ്കിലും ഇതേ രീതിയിലേ ചെയ്യാൻ കഴിയൂ എന്നു ധിക്കാരപരമായി പെറുമാറിയെന്നും പരാതിയുണ്ട്. പഴയ കൽപാത്തി ഗ്രാമത്തിൽ രഥോത്സവത്തിന്റെ രണ്ടാംദിനത്തിൽ ശിവക്ഷേത്രത്തിലെ ശിവൻ തേര് പ്രദക്ഷിണം കഴിഞ്ഞു നിർത്തിയിടുന്ന സ്ഥലത്ത് റോഡ് നിരപ്പിൽ അര അടിയിലേറെ ഉയരവ്യത്യസമുണ്ട്.
ടൺ കണക്കിനു ഭാരമുള്ള തേര് ഇവിടെ നിന്ന് റോഡിലേക്ക് ഉയർത്താനാകില്ല.
പഴയ കൽപാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രത്തിനു സമീപം റേഷൻ കടയ്ക്ക് അരികിലും ഇതേ പ്രശ്നമുണ്ട്. ഇവിടെ ഇരുചക്രവാഹനയാത്രക്കാർ കഴിഞ്ഞ ദിവസം വീണിരുന്നു.
ഈ ഭാഗത്ത് റോഡിൽനിന്നു വീട്ടിലേക്കു പ്രവേശിക്കാനും പ്രായമായവർക്ക് ബുദ്ധിമുട്ടുണ്ട്. ശിവക്ഷേത്രത്തിനു സമീപം റോഡ് ടാറിങ് നടത്തിയതിലും അരികു വശം ഉൾപ്പെടുത്താത്തതു യാത്രക്കാർക്കു ബുദ്ധിമുട്ടു സൃഷ്ടിക്കുന്നു.
കൽപാത്തിയിൽ റോഡ് പ്രവൃത്തി വൈകിയെന്നു നേരത്തെത്തന്നെ പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്നു കലക്ടർ ഇടപെട്ട് പ്രവൃത്തി വേഗത്തിലാക്കാനും നിർദേശിച്ചിരുന്നു. മുൻപു പുതിയ കൽപാത്തി ഗ്രാമത്തിലെ റോഡ് നവീകരിച്ചപ്പോഴും ഉയരവ്യത്യാസം പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
പിന്നീട് ഈ ഭാഗം കോൺക്രീറ്റ് ചെയ്താണു പ്രശ്നം പരിഹരിച്ചത്.
പന്ത്രണ്ടാംതെരുവ് റോഡ് അറ്റകുറ്റപ്പണി വേണം
കൽപാത്തിയിൽ ഒന്നാം ഘട്ട ടാറിങ് പൂർത്തിയാക്കിയപ്പോൾ ശിവക്ഷേത്രത്തിലേക്കുള്ള പന്ത്രണ്ടാംതെരുവ് റോഡിൽ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല.
രഥപ്രയാണം നടക്കുന്ന വഴിയാണിത്. നിലവിലെ റോഡിന്റെ ഉപരിതലം ചിലയിടങ്ങളിൽ തകർന്നിട്ടുണ്ട്.
ഇതെല്ലാം രഥപ്രയാണത്തെ ബാധിക്കും. കൽച്ചട്ടിത്തെരുവ് റോഡിലും ടാറിങ് ഇല്ല. ഇവിടെ അച്ചൻപടിയിൽ റോഡിനു കുറുകെയുള്ള സ്ലാബ് തകർന്നതിലും ആശങ്ക ഉണ്ട്.
ഇക്കാര്യങ്ങളെല്ലാം പാലക്കാട് നഗരസഭ ഗൗരവത്തിൽ പരിശോധിക്കണമെന്നും ഗ്രാമക്കാർ ആവശ്യപ്പെടുന്നു,
ശേഖരീപുരം–കൽപാത്തി റോഡും നവീകരിക്കണം
ശേഖരീപുരം ജംക്ഷനിൽ നിന്നു കൽപാത്തിയിലേക്കു പ്രവേശിക്കുന്ന റോഡ് ഭാഗം തകർന്നു കിടക്കുകയാണ്. ഇതു രഥോത്സവക്കാലത്ത് പ്രതിസന്ധി സൃഷ്ടിക്കും.
ഈ റോഡിൽ ചാൽ നവീകരിച്ച് സ്ലാബ് ഇടുന്നിട്ടുണ്ട്. ഇതിന്റെ വശത്തുള്ള വിടവും നികത്തണം. ഇല്ലെങ്കിൽ യാത്രക്കാർ വീഴാൻ സാധ്യതയുണ്ട്.
പരിഹരിക്കുമെന്ന് നഗരസഭാധ്യക്ഷ
കൽപാത്തിയിലെ റോഡ് നവീകരണവുമായി ബന്ധപ്പെട്ടുള്ള ഉയരവ്യത്യാസം രഥോത്സവത്തിനു മുൻപു പരിഹരിക്കുമെന്നു നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ പറഞ്ഞു. ഇതിനാവശ്യമായ നിർദേശം നൽകിയിട്ടുണ്ട്.
രഥോത്സവം സുഗമമായി നടത്താൻ നഗരസഭ എല്ലാ നടപടികളും സ്വീകരിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

