പട്ടാമ്പി ∙ പെരുമുടിയൂരിൽ റെയിൽവേ അടിപ്പാത നിർമാണം അന്തിമ ഘട്ടത്തിൽ. അടിപ്പാത യാഥാർഥ്യമാകുന്നതോടെ റെയിൽപാളം കടന്നുള്ള വിദ്യാർഥികളുടെ ഭീതിയേറിയ യാത്രയ്ക്കു വിരാമമാകും.റെയിൽപാളം മുറിച്ച് കടന്ന് യാത്ര ചെയ്തിരുന്ന പെരുമുടിയൂർ ഗവ.
ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് വൈകാതെ അടിപ്പാതയിലൂടെ യാത്ര തുടങ്ങാം. നാട്ടുകാരുടെയും സ്കൂൾ പിടിഎ കമ്മിറ്റിയുടെയും വിദ്യാർഥികളുടെയും വർഷങ്ങളായുള്ള ആവശ്യമാണ് റെയിൽവേ അംഗീകരിച്ച് നടപ്പാക്കിയത്.
സ്കുൾ കുട്ടികളുടെ സുരക്ഷിത യാത്രയ്ക്ക് റെയിൽവേയുടെ ചെലവിൽ പെരുമുടിയൂരിൽ റെയിൽവേ അടിപ്പാത നിർമിച്ച് നൽകാൻ തീരുമാനിക്കുകയായിരുന്നു.
റെയിൽപാളം മുറിച്ച് കടക്കുമ്പോൾ വിദ്യാർഥി അപകടത്തിൽപ്പെട്ട് മരിച്ചതോടെയാണ് ഇവിടെ റെയിൽവേ മോൽപാലമോ അടിപ്പാതയോ വേണമെന്ന ആവശ്യം ശക്തമായത്. വിദ്യാർഥികളുടെ അപകടയാത്രയെക്കുറിച്ചും റെയിൽവേ മോൽപാലത്തിന്റെയോ അടിപ്പാതയുടെയോ ആവശ്യം ഉയർത്തിക്കാട്ടി മലയാള മനോരമ വാർത്താ പരമ്പര പ്രസിദ്ധീകരിച്ചിരുന്നു.
വിഷയം ‘നാടിന്റെ ശബ്ദ’മാക്കി ഉയർത്തിക്കാട്ടിയും മനോരമ വാർത്ത നൽകിയിരുന്നു. ഇതോടെ പിടിഎ കമ്മിറ്റിയും പഞ്ചായത്തും എംഎൽഎയും എംപിയുമെല്ലാം റെയിൽവേയെ ആവശ്യം അറിയിച്ചതോടെയാണ് അടിപ്പാതയ്ക്ക് വഴി തെളിഞ്ഞത്.
മെട്രോമാൻ ഇ.
ശ്രീധരൻ സ്ഥലം സന്ദർശിച്ച് നൽകിയ പിന്തുണയും നാടിന്റെ കൂട്ടായ നീക്കത്തിന് ലഭിച്ചതോടെ റെയിൽവേ പെരുമുടിയൂരിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു. ഒരുകോടി രൂപയുടെ പദ്ധതിയാണ് റെയിൽവേ അനുവദിച്ചത്.
14 മീറ്റർ നീളത്തിൽ 1.85 മീറ്റർ ഉയരവും 2.50 മീറ്റർ വീതിയുമുള്ള അടിപ്പാതയാണ് പണിയുന്നത്. ഷൊർണൂർ മംഗളൂരു റെയിൽപാത ഇരട്ടിപ്പിച്ചതോടെ പാളത്തിലൂടെ കടന്നു പോകുന്ന വണ്ടികളുടെ എണ്ണവും വേഗവും കൂടിയതോടെ കുട്ടികളുടെ യാത്രയ്ക്കു ഭീഷണിയേറുകയായിരുന്നു.
റെയിൽപാതയിൽ സ്പീഡ് 130–160 കിലോമീറ്റർ ആക്കുന്ന സ്ഥലങ്ങളിൽ റെയിൽവേ ചെലവിൽ പെഡസ്ട്രിയൽ സബ്വേ നിർമിക്കാൻ റെയിൽവേ തീരുമാനിച്ചതോടെയാണ് പെരുമുടിയൂരിൽ റെയിൽവേ ചെലവിൽ അടിപ്പാതയ്ക്ക് വഴിയൊരുങ്ങിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് അടിപ്പാത നിർമാണം തുടങ്ങിയത്.
മാസങ്ങൾക്കകം തീരേണ്ട പണി മഴ കനക്കുകയും പാടത്ത് വെള്ളം നിറയുകയും ചെയ്തതോടെ നിർത്തിവയ്ക്കേണ്ടിവന്നു.
മഴക്കാലം മാറി പാടത്ത് കൊയ്ത്തു കഴിഞ്ഞ് പാടത്തെ വെള്ളം വറ്റിയതോടെ ഫെബ്രുവരി രണ്ടാം വാരത്തിൽ അടിപ്പാത നിർമാണം പുനരാരംഭിച്ചത്. അടിപ്പാതയുടെ കോൺക്രീറ്റ് ബോക്സ് നിർമാണം നേരത്തെ പൂർത്തിയാക്കിയിരുന്നു.
റെയിൽപാളത്തിന്റെ അടിഭാഗം തുരന്ന് ക്രെയിൻ സഹായത്തോടെ കഴിഞ്ഞ ദിവസം കോൺക്രീറ്റ് ബോക്സുകൾ സ്ഥാപിച്ചു. പാളത്തിലോടുന്ന വണ്ടികളുടെ വേഗം കുറച്ച് റെയിൽ ഗതാഗതത്തിന് തടസ്സമില്ലാതെയാണ് പണി പുരോഗമിക്കുന്നത്.
ദിവസങ്ങൾക്കകം പണി പൂർത്തീകരിച്ച് പാത തുറന്ന് നൽകാൻ പാകത്തിലാണ് അന്തിമഘട്ട നിർമാണ ജോലികൾ പുരോഗമിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

