കുഴൽമന്ദം ∙ നിലച്ചുപോയെന്നു കരുതിയ കണ്ണനൂർ- അമ്പാട്–പല്ലഞ്ചാത്തനൂർ– ചുങ്കമന്ദം റോഡിന്റെ പുനർനിർമാണത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. കിഫ്ബിയിൽ നിന്ന് 7.74 കോടി രൂപ സാമ്പത്തിക അനുമതി ലഭിച്ചതായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറിയിച്ചു. പാലക്കാട് നിയോജകമണ്ഡലത്തിലെ കണ്ണാടി, മാത്തൂർ പഞ്ചായത്തുകളിലൂടെ കടന്നുപോവുന്ന 5.2 കി.മീ.ദൂരമുള്ള കണ്ണനൂർ-ചുങ്കമന്ദം റോഡ് നവീകരണത്തിനാണ് സാമ്പത്തിക അനുമതി ലഭിച്ചത്.
ഷാഫി പറമ്പിൽ എംഎൽഎയായിരുന്ന സമയത്ത് റോഡ് പുനർനിർമിക്കുന്നതിന് നടപടി സ്വീകരിച്ചെങ്കിലും റോഡിന്റെ വീതി പലഭാഗങ്ങളിലും പരിമിതമായിരുന്നു. സ്ഥലം ഏറ്റെടുക്കൽ നടപടിയിൽ പ്രതിബന്ധങ്ങൾ ഉണ്ടായി.
തുടർന്നു ഈ പദ്ധതി പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം റോഡിന്റെ നവീകരണത്തിന് തുക അനുവദിക്കാൻ കഴിയില്ലെന്ന കാരണത്താൽ ഉപേക്ഷിച്ചതായിരുന്നു.ഈ സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ കിഫ്ബിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഡോ.കെ.എം.എബ്രഹാമിനെ നേരിൽ കണ്ട് റോഡിന്റെ ശോച്യാവസ്ഥ ബോധ്യപ്പെടുത്തി.
ഇതിനെ തുടർന്ന് കിഫ്ബി ഉദ്യോഗസ്ഥർ റോഡിന്റെ സ്ഥല പരിശോധന നേരിട്ട് നടത്തി. ഇവരുടെ റിപ്പോർട്ടിന്റെ ഫലമായി നിലവിലെ റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ പുനർനിർമിക്കുന്നതിന് അനുമതി ലഭിക്കുകയായിരുന്നു.റോഡ് നിർമാണത്തോടൊപ്പം കണ്ണനൂർ, ചുങ്കമന്ദം ജംക്ഷനുകളുടെ നവീകരണം, സൗന്ദര്യവൽക്കരണം, റോഡിലെ പഴക്കം ചെന്ന കലുങ്കുകൾ പുതുക്കി പണിയൽ, വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ കാനകൾ നിർമിക്കൽ എന്നിവയാണ് ഈ പദ്ധതിയിലുള്ളത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]