നല്ലളം∙ കോർപറേഷന്റെ നല്ലളം മാങ്കുനി ശാന്തിനഗർ വാതക ശ്മശാനത്തിൽ മോഷണം. ഗ്യാസ് ചിതയിലേക്ക് വാതകം കടത്തിവിടുന്ന ചെമ്പിന്റെ പൈപ്പ് മുറിച്ചു കടത്തിയ മോഷ്ടാക്കൾ 8 റെഗുലേറ്ററുകളും അപഹരിച്ചു.
ശുചിമുറിയിലെയും പരിസരത്തെയും പിച്ചള ടാപ്പുകൾ ഊരിയെടുത്തു. ശ്മശാനത്തിന്റെ ഷട്ടർ തകർത്ത് അകത്തു കയറിയ കള്ളന്മാർ ജനറേറ്ററിന്റെ വാതിൽ തുറന്നു ചെമ്പ് തകിടുകളും മോഷ്ടിച്ചിട്ടുണ്ട്.
പരികർമി ഉപയോഗിക്കുന്ന സ്പീക്കർ സിസ്റ്റവും നഷ്ടപ്പെട്ടു. ശ്മശാനത്തിലെ 2 അലമാരകൾ തുറന്നു പുസ്തകവും മറ്റും വാരിവലിച്ചിട്ട
രീതിയിലാണ്. വൈകിട്ട് പരികർമി ശ്മശാനത്തിൽ എത്തിയപ്പോൾ ഓഫിസ് തുറന്നുകിടക്കുന്ന നിലയിൽ കണ്ടു. അകത്തു കയറി നോക്കിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
ഉടൻ നല്ലളം പൊലീസിൽ അറിയിച്ചു. എസ്ഐ സി.ജി.സാംസണിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം പരിശോധന നടത്തി.
സമീപത്തെ സ്ഥാപനത്തിലെ സിസിടിവി പരിശോധിച്ചതിൽ 4 അംഗ സംഘമാണ് മോഷണം നടത്തിയതെന്നാണ് സൂചന. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

