പാലക്കാട് ∙ സ്വത്വം തിരിച്ചറിയാനുള്ള വഴിയാണു ഭാഷയെന്നു തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാൻ വൈശാഖൻ പറഞ്ഞു. ജില്ലാ ഭരണകൂടം, ജില്ലാ ഇൻഫർമേഷൻ ഓഫിസ് എന്നിവ ചേർന്നു നടത്തിയ ജില്ലാതല മലയാള ദിനാചരണം-മലയാള ഭാഷാവാരാഘോഷത്തിൽ ‘പുതുതലമുറയും മലയാളഭാഷയും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.പുതുതലമുറയ്ക്കു സ്വത്വം, വ്യക്തിത്വം എന്നിവ മനസ്സിലാക്കാൻ ഭാഷ സഹായിക്കുന്നു.
ഭാഷ ഒരു ഉടമ്പടിയും ഉപകരണവുമാണ്. ഒരാൾ സംസാരിക്കുന്നതു മറ്റൊരാൾക്കു മനസ്സിലാകുമ്പോൾ മാത്രമേ ഭാഷ ഭാഷയാകുന്നുള്ളൂ.
ഭാഷ മനുഷ്യന്റെ സർഗാത്മകത വർധിപ്പിക്കാൻ സഹായിക്കുമെന്നും വൈശാഖൻ പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടനവും ഭരണഭാഷാ പുരസ്കാര പ്രഖ്യാപനവും അസിസ്റ്റന്റ് കലക്ടർ രവി മീണ നിർവഹിച്ചു.
മലയാള ഭാഷാ നോഡൽ ഓഫിസറും തിരഞ്ഞെടുപ്പ് വിഭാഗം ഡപ്യൂട്ടി കലക്ടറുമായ എസ്.സജീദ് അധ്യക്ഷനായി. ഭരണഭാഷാ പുരസ്കാരം നേടിയ നെല്ലിയാമ്പതി ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാം ക്ലാർക്ക് എയ്ഞ്ചൽ സോഫിയയെ വൈശാഖൻ പുരസ്കാരം നൽകി ആദരിച്ചു.
ഭരണഭാഷാ പ്രതിജ്ഞ ഡപ്യൂട്ടി കലക്ടർ എസ്.എസ്.അൽഫ ചൊല്ലിക്കൊടുത്തു. മലയാള ദിനാചരണവുമായി ബന്ധപ്പെട്ട
ഗാനോപഹാരം വോയ്സ് ഓഫ് കലക്ടറേറ്റ് ഗായക സംഘം അവതരിപ്പിച്ചു. ഡപ്യൂട്ടി കലക്ടർമാരായ ബിന്ദു, ശ്രീജിത്ത്, ജില്ലാ ഇൻഫർമേഷൻ ഓഫിസർ പ്രിയ കെ.ഉണ്ണിക്കൃഷ്ണൻ, ജൂനിയർ സൂപ്രണ്ട് എൻ.ആർ.ശ്രീവത്സൻ തുടങ്ങിയവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

