പാലക്കാട് ∙ ജില്ലയിൽ ‘വാഹനസംഖ്യ’ 12 ലക്ഷത്തിലേക്ക്. ഇക്കഴിഞ്ഞ 20ന് ആണു പാലക്കാട് റജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 12,03,054 ആയി ഉയർന്നത്.
ജില്ലയിൽ 8.20 ലക്ഷം കുടുംബങ്ങളാണുള്ളത്. 60 ശതമാനം വീടുകളിലും ഒരു ഇരുചക്ര വാഹനമെങ്കിലും ഉണ്ടെന്നാണു കണക്ക്.
ഒന്നിൽ കൂടുതൽ വാഹനങ്ങളുള്ള വീടുകളുടെ എണ്ണം 20 ശതമാനത്തിനു മുകളിലാണ്. ഇരുചക്ര വാഹനം, ഓട്ടോ, ജീപ്പ്, കാർ, വാൻ, ബസ്, ലോറി, ട്രക്ക് ഉൾപ്പെടെ പാലക്കാട്, ഒറ്റപ്പാലം, ചിറ്റൂർ, ആലത്തൂർ, മണ്ണാർക്കാട്, പട്ടാമ്പി എന്നീ സബ് ആർടിഒകളുടെ കീഴിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണമാണിത്.
വാഹന വിപണിയിൽ 2024നെ അപേക്ഷിച്ചു 2025ൽ 13.76% വർധനയുണ്ടായി.
2024ൽ 76,636 വാഹനങ്ങളാണു പുതുതായി റജിസ്റ്റർ ചെയ്തത്. 2025ൽ 87,883 വാഹനങ്ങളും.
ഈ വർഷം ഇതുവരെ 3,210 വാഹനങ്ങൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. കോവിഡ് കാലം മുതലാണു ജില്ലയിൽ വാഹന വിപണിയിൽ കുതിപ്പ് തുടങ്ങിയത്.
2020–21 വർഷങ്ങളിൽ 47,600 വാഹനങ്ങളാണു പുതുതായി റജിസ്റ്റർ ചെയ്തത്. സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെ വിൽപനയും വർധിച്ചിരുന്നു.
50 SECONDS AGO
8 MINUTES AGO
33 MINUTES AGO
ഇലക്ട്രിക് വാഹന വിപണിയും കുതിക്കുന്നു
ജില്ലയിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിലും കുതിപ്പ്. ഇരുചക്ര വാഹനങ്ങളും കാറും ഉൾപ്പെടെ 47,620 ഇലക്ട്രിക് വാഹനങ്ങളുണ്ട്.
കഴിഞ്ഞ വർഷം 12,719 ഇരുചക്ര വാഹനങ്ങളും 3,810 കാറുകളും പുതുതായി റജിസ്റ്റർ ചെയ്തു. 2024ൽ 8,918 ഇരുചക്ര വാഹനങ്ങളും 2,307 കാറുകളുമാണു റജിസ്റ്റർ ചെയ്തത്.
കൂടുതൽ വാഹന നിർമാതാക്കൾ ഇലക്ട്രിക് മേഖലയിലേക്കു കടന്നതും ഇന്ധന വാഹനങ്ങളെ അപേക്ഷിച്ചു ലാഭകരമായതും കൊണ്ടാണു കൂടുതൽ പേർ ഇലക്ട്രിക് വാഹനങ്ങളിലേക്കു തിരിഞ്ഞതെന്നു മോട്ടർ വാഹന വകുപ്പ് അധികൃതർ പറയുന്നു.
ജില്ലയിലെ ആകെ വാഹനങ്ങൾ
∙ ഇരുചക്ര വാഹനങ്ങൾ:8,58,166
∙ ഓട്ടോ, പെട്ടി ഓട്ടോ: 78,431
∙ കാർ, ജീപ്പ്, വാൻ:2,17,198
∙ ടൂറിസ്റ്റ് ബസ്, സ്വകാര്യ ബസ്, മിനി ബസ്: 27,431
∙ ലോറി, ട്രക്ക്: 21,828
ആകെ:12,03,054
2025–26ൽ റജിസ്റ്റർ ചെയ്ത വാഹനങ്ങൾ
∙ ഇരുചക്ര വാഹനങ്ങൾ: 71,426
∙ കാർ:18,317
∙ ബസ് (ടൂറിസ്റ്റ്, സ്വകാര്യ, മിനി ബസ് ഉൾപ്പെടെ): 634
∙ ലോറി, ട്രക്ക്:716
ആകെ:91,093
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

