
മലപ്പുറം ജില്ലയിൽ ഇന്ന് (12-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അൽ അമീൻ വാർഷികവും മാധ്യമ സെമിനാറും നടത്തും
മലപ്പുറം∙ സീനിയർ ജേണലിസ്റ്റ് ഫോറം കേരളയുടെ പ്രഥമ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നൂറു വർഷം പിന്നിട്ട അൽ അമീൻ ദിനപത്രത്തിന്റെ വാർഷികവും മാധ്യമ സെമിനാറും സംഘടിപ്പിക്കാൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ജൂലൈ അവസാന വാരത്തിൽ മലപ്പുറം പ്രസ് ക്ലബ്ബുമായി സഹകരിച്ചാണു സെമിനാർ നടത്തുക. ഇതിന്റെ ഭാഗമായി 21ന് പ്രത്യേക യോഗം ചേരും. ഇതോടൊപ്പം ദേശീയ സമ്മേളനത്തിന്റെ വിളംബര സമ്മേളനവും നടക്കും. ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് വീക്ഷണം മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി എൻ.വി.മുഹമ്മദലി, വൈസ് പ്രസിഡന്റ് സയ്യിദ് സലീം ഐദീദ്, ജോയിന്റ് സെക്രട്ടറി കെ.പി.ഒ.റഹ്മത്തുല്ല, ഇബ്രാഹിം കോട്ടയ്ക്കൽ, സിദ്ദീഖ് പെരിന്തൽമണ്ണ, ഇ.കുഞ്ഞിമുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
എസ്.എം.സർവർ അനുസ്മരണം നാളെ
മലപ്പുറം ∙ ഉറുദു കവി എസ്.എം.സർവറിന്റെ ജന്മദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ മലപ്പുറം ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്യും. കേരള ഉറുദു ടീച്ചേഴ്സ് അക്കാദമി കൗ ൺസിൽ ആണ് സംഘാടകർ.
പിജിഡിസിഎ കോഴ്സുകളിലേക്ക് 23 വരെ അപേക്ഷിക്കാം
∙ വളാഞ്ചേരി ഐഎച്ച്ആർഡി കേന്ദ്രത്തിൽ ആരംഭിക്കുന്ന പിജിഡിസിഎ (യോഗ്യത :ബിരുദം), ഡിസിഎ (പ്ലസ്ടു), ഡിഡിടിഒഎ (എസ്എസ്എൽസി) കോഴ്സുകളിൽ പ്രവേശനത്തിന് 23വരെ അപേക്ഷിക്കാം. പട്ടികവിഭാഗം, ഒഇസി വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യവും സ്റ്റൈപൻഡും ലഭിക്കും. 9539106898.
അപേക്ഷ ക്ഷണിച്ചു
മലപ്പുറം ∙ ജവാഹർ നവോദയ വിദ്യാലയത്തിൽ 2026–27 അധ്യയനവർഷത്തെ ആറാംക്ലാസ് പ്രവേശന പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. പരീക്ഷ ഡിസംബർ 13ന്. ജില്ലയിലെ 2014 മേയ് ഒന്നിനും 2016 ജൂലൈ 31നും ഇടയിൽ ജനിച്ചവർക്ക് http://cbseitms.rcil.gov.in/nvs എന്ന ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 29. ഫോൺ: 9847320547, 9446951361.
അധ്യാപക ഒഴിവ്
താനൂർ ∙ മീനടത്തൂർ ഗവ.ഹൈസ്കൂളിൽ യുപിഎസ്ടി, എൽപിഎസ്ടി അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ 10.30ന്. 9895317098.
താനൂർ ∙ ജിഎൽപിസ്കൂളിൽ ഒഴിവുള്ള എൽപിഎസ്ടി, എൽപി അറബിക് അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ 10.30ന്.
∙ ചെറിയമുണ്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി താൽക്കാലിക അറബിക് അധ്യാപക നിയമനത്തിനുള്ള അഭിമുഖം നാളെ 10ന്.
∙ ചേളാരി എകെഎൻഎം ഗവ.പോളിടെക്നിക് കോളജിൽ കംപ്യൂട്ടർ, ഇലക്ട്രോണിക്സ് ലക്ചറർമാരുടെയും ജിഐഎഫ്ഡി ഇൻസ്ട്രക്ടറുടെയും ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 10ന്.