താമരശ്ശേരി∙ പൊലീസ് റെയ്ഡ് മൂലം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് തണലായി താമരശ്ശേരിയിലെ വ്യാപാരികൾ മാതൃകയാകുന്നു. പല വീടുകളിൽ നിന്നും ആണുങ്ങൾ മാറിനിൽക്കുന്നത് മൂലം പട്ടിണിയാണ്. ഫ്രഷ് കട്ട് സംഘർഷത്തെ തുടർന്ന് പലരും പണിക്ക് പോലും പോകാൻ കഴിയാതെ ദുരിത ജീവിതം നയിക്കുന്ന സാഹചര്യത്തിലാണ് സുമനസ്സുകളുടെ സഹായത്തോടെ വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റ് ഫ്രഷ്കട്ട് ദുരിത ബാധിതർക്ക് സഹായ ഹസ്തവുമായി യൂണിറ്റ് പ്രസിഡന്റ് പി.സി.അഷ്റഫിന്റെ നേതൃത്വത്തിൽ രംഗത്തെത്തിയത്.
അരി, പലവ്യഞ്ജനം, പച്ചക്കറി ഉൾപ്പടെയുള്ള നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ ഇരുനൂറോളം കിറ്റുകളാണ് കഴിഞ്ഞ 2 ദിവസമായി പ്രദേശത്തെ സന്നദ്ധ സംഘടനകൾ മുഖേന വിതരണം ചെയ്തത്.
കൂടത്തായി, കരമ്പാലകുന്ന്, വയലോരം, പുറായിൽ,കരിങ്ങാംപൊയിൽ, പൂവോട്ടിൽ, മണിമുണ്ട, അമ്പലമുക്ക് തുടങ്ങിയ മേഖലയിലെ അർഹതപ്പെട്ടവർക്കാണ് സഹായം എത്തിച്ചത്. ഈ പ്രദേശങ്ങളിലെ മുഴുവൻ അർഹതപ്പെട്ടവർക്കും സഹായം എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് യൂണിറ്റ് ഭാരവാഹികൾ. ഫ്രഷ് കട്ട് വിരുദ്ധ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം താമരശ്ശേരിയിലെ വ്യാപാരികൾ ഉച്ചവരെ കടകൾ അടച്ച് ജനസദസ്സും സംഘടിപ്പിച്ചിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

