മാതൃകാപരമായ സത്യസന്ധത വെളിപ്പെടുത്തി ഹരിതകർമ സേനാംഗങ്ങൾ. മാലിന്യം തരംതിരിക്കുന്നതിനിടെ ലഭിച്ച സ്വർണാഭരണങ്ങളാണ് ഉഷാകുമാരി, ശ്രീലത എന്നിവർ ചേർന്ന് ഉടമയ്ക്ക് തിരികെ ഏൽപ്പിച്ചത്.
കോട്ടൂർ പഞ്ചായത്ത് വാകയാട് 12-ാം വാർഡിലെ ഹരിതകർമ സേനാംഗങ്ങളാണ് ഇവർ. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.
ഷാഹിനയുടെ വീട്ടിൽനിന്നു ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ വൈകിട്ട് തരംതിരിക്കുന്നതിനിടയിലാണ് കവറിനുള്ളിൽ സ്വർണാഭരണങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. കമ്മൽ, മാല, ബ്രേസ്ലറ്റ് എന്നിവ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള ആഭരണങ്ങളാണ് ഇവർക്ക് ലഭിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ ആഭരണങ്ങൾ ചേനക്കരൻ കണ്ടി ഷാഹിനയുടേതാണെന്ന് വ്യക്തമാവുകയായിരുന്നു. തുടർന്ന് ഉഷാകുമാരിയും ശ്രീലതയും ചേർന്ന് ആഭരണങ്ങൾ ഉടമയായ ഷാഹിനയ്ക്ക് നേരിട്ട് കൈമാറി.
സമൂഹത്തിന് തന്നെ മാതൃകയാകുന്ന ഈ ഉദാത്ത മാതൃകയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

