മുക്കം∙ അശാസ്ത്രീയമായ സംസ്ഥാന പാത നവീകരണത്തിനെതിരെ പരാതി പ്രവാഹമുണ്ടായിട്ടും നടപടിയില്ല. സംസ്ഥാന പാതയിൽ മുക്കം– അരീക്കോട് റോഡിൽ മാടാംപുറം വളവിൽ ഇന്നലെയും അപകടം.
കഴിഞ്ഞ ബുധനാഴ്ചയും കാർ അപകടത്തിൽ പെട്ടിരുന്നു. അപകടം നടക്കാത്ത ദിവസങ്ങൾ വളരെ വിരളമെന്ന് സംസ്ഥാന പാതയുടെ വിവിധ ഭാഗങ്ങളിലുള്ളവർ പറയുന്നു.
മാടാപുറം വളവിൽ നിയന്ത്രണം വിട്ട മിനി പിക്കപ് ലോറിയാണ് മറിഞ്ഞത്.
വാഹനത്തിലുണ്ടായിരുന്ന 2 പേർ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.
കഴിഞ്ഞ ബുധനാഴ്ച കുളങ്ങരയിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു.
സമീപത്തെ വീടിന്റെ ചുറ്റുമതിലും തകർത്തായിരുന്നു അപകടം. അശാസ്ത്രീയമായ നവീകരണം മൂലം വാഹനങ്ങൾ തെന്നിയാണ് മിക്ക അപകടങ്ങളും നടക്കുന്നത്. നവീകരണ പ്രവൃത്തിക്കെതിരെ തുടക്കം മുതൽ പരാതികളുണ്ടായിരുന്നു.
മുക്കം –അരീക്കോട് റോഡിലും മുക്കം –ഓമശ്ശേരി റോഡിലുമാണ് വ്യാപക പരാതി. പ്രവാസി വ്യവസായി ഷരീഫ് ഉമ്മിണിയിൽ മന്ത്രി കെ.ബി.ഗണേശ് കുമാറിനെ നേരിൽ കണ്ട് പരാതി നൽകിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

