തിരുവമ്പാടി ∙ ആനക്കാംപൊയീൽ – കള്ളാടി – മേപ്പാടി തുരങ്കപ്പാതയുടെ പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. മറിപ്പുഴയിൽ നിന്ന് പുഴയിലേക്ക് മൺ റോഡ് നിർമിച്ചു.
തുടർന്ന് പുഴയിൽ കൂറ്റൻ സിമന്റ് പൈപ്പ് സ്ഥാപിച്ച് അതിനു മുകളിൽ മണ്ണും കല്ലും ഇട്ട് ചപ്പാത്ത് നിർമിച്ചിരിക്കുകയാണ്. മൂന്ന് പൈപ്പുകൾ കൂട്ടി യോജിപ്പിച്ച് 4 നിര പൈപ്പുകൾ ആണ് സ്ഥാപിച്ചത്.
പുഴയുടെ പ്രധാന ഭാഗത്തെ വെള്ളം ഈ പൈപ്പുകളിലൂടെ ആണ് പോകുന്നത്.
വലിയ വെള്ളപ്പാച്ചിൽ ഉണ്ടാകുമ്പോൾ ചപ്പാത്തിന് മുകളിലൂടെ വെള്ളം പോകുന്ന നിലയിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ചപ്പാത്തിൽ കൂടി രണ്ട് മണ്ണുമാന്തി യന്ത്രം മറുകര എത്തിച്ചു. ഈ ഭാഗത്തുള്ള മരങ്ങൾ മുറിക്കാൻ ആരംഭിച്ചിട്ടുണ്ട്.
ഇനി കംപ്രസർ മറുകര എത്തിച്ച് വഴിയിലെ കല്ലുകൾ പൊട്ടിച്ച് മാറ്റി വഴി ഒരുക്കും. പുഴയുടെ അക്കരെ 30 ഏക്കർ സ്ഥലം കരാർ കമ്പനി വാടകയ്ക്ക് എടുത്ത് അവിടെ ലേബർ ക്യാംപ് സ്ഥാപിക്കും.
തുരങ്കമുഖത്തേക്ക് യന്ത്രങ്ങൾ എത്തിച്ച ശേഷം ആണ് കൂടുതൽ പ്രവൃത്തി ആരംഭിക്കുക.
അടുത്തയാഴ്ച ഇതിനുള്ള കൂറ്റൻ യന്ത്രങ്ങൾ സ്ഥലത്ത് എത്തിക്കും. പ്രദേശത്ത് കനത്ത മഴ തുടർന്നാൽ പുഴയിൽ വെള്ളം ഉയരുകയും അത് പ്രവർത്തനത്തിന് തടസ്സമാകുകയും ചെയ്യും എന്നതാണ് ഇപ്പോഴുള്ള വെല്ലുവിളി.
3 മാസം ചപ്പാത്തിൽ കൂടി മറുകര എത്തി പ്രവൃത്തികൾ നടത്തും അതിനു ശേഷമാണ് പുഴയിൽ താൽക്കാലിക സ്റ്റീൽ പാലം നിർമിക്കുക. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

