കോടഞ്ചേരി∙ കഴിഞ്ഞ ദിവസം കോടഞ്ചേരി പഞ്ചായത്തിലെ ചിപ്പിലിത്തോട് കൂന്തളംതേര് മുരിക്കനാംകുന്നുമേൽ ഷംനാസ് കുട്ടംപൂരിന്റെ വീടിനു സമീപത്ത് പുലിയെ കണ്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. പുലിയുടെ സാദൃശ്യമുള്ള കാൽപാടുകൾ കണ്ടെത്തി.
തുടർന്ന് വനം വകുപ്പ് ആർആർടി സംഘം സ്ഥലത്ത് ക്യാമറ ട്രാപ് സ്ഥാപിച്ചു. ആർആർടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ (ഗ്രേഡ്) കെ.ഷാജീവ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ എം.ബിമൽ ദാസ്, റെസ്ക്യു വാച്ചർമാരായ നാസർ കൈപുറം,അബ്ദുൽ കരീം, കനലാട് സെക്ഷൻ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് വിനീഷ്, വാച്ചർ സലാം എന്നിവർ നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

