കോഴിക്കോട്∙ ഡ്രൈവറും സഹജീവനക്കാരനും മദ്യപിച്ച് അപകടകരമായി സ്വകാര്യ ബസ് ഓടിച്ച സംഭവത്തിൽ മോട്ടർ വാഹന ഉദ്യോഗസ്ഥർ അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം കോഴിക്കോട്ടു നിന്ന് ബെംഗളൂരു വഴി ചെന്നൈയിലേക്കു പുറപ്പെട്ട
ബസിലാണ് സംഭവം. ബസ് കണ്ടെത്താൻ സംസ്ഥാന അതിർത്തിയിൽ പരിശോധന തുടരുകയാണ്.
ഈ ബസിനു പകരം അനധികൃതമായി ഓടിയ ഇതേ സ്ഥാപനത്തിന്റെ മറ്റൊരു ബസ് ഇന്നലെ വൈകിട്ട് നഗരത്തിൽനിന്ന് മോട്ടർ വാഹന എൻഫോഴ്സ്മെന്റ് എംവിഐ എൻ.രാകേഷിന്റെ നേതൃത്വത്തിൽ പിടികൂടി.കഴിഞ്ഞ 24ന് രാത്രിയിൽ നടന്ന സംഭവത്തെപ്പറ്റി യാത്രക്കാർ പറയുന്നത് ഇങ്ങനെ: കോഴിക്കോട് ചിന്താവളപ്പ് നൈറ്റ് സർവീസ് യാഡിൽ നിന്ന് വൈകിട്ട് പുറപ്പെട്ട ബസ് രാത്രി 10.40ന് മൈസൂരു പിന്നിട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം.
ബസ് അസ്വാഭാവികമായി കുലുങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട
കോഴിക്കോട് സ്വദേശിയും ബെംഗളൂരുവിൽ ഹോട്ടൽനടത്തിപ്പുകാരനുമായ സനോബാർ അഹമ്മദ് എന്ന യാത്രക്കാരനാണ്, ഡ്രൈവറും സഹജീവനക്കാരും മദ്യലഹരിയിലാണെന്ന് കണ്ടെത്തിയത്. ഒരു ജീവനക്കാരൻ മദ്യപിച്ച് ബോധമില്ലാതെ എൻജിൻ ബോക്സിനു മുകളിൽ കിടന്നുറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ മറ്റ് യാത്രക്കാരും ഒപ്പം കൂടി.
ഇതിൽ കുപിതനായ ഡ്രൈവർ വണ്ടി ഇടത്തോട്ടും വലത്തോട്ടും മാറി മാറി വെട്ടിച്ച് ഓടിക്കാൻ തുടങ്ങി. വണ്ടി നിർത്താൻ ആവശ്യപ്പെട്ട
യാത്രക്കാരോട് അസഭ്യം പറയുകയും ചെയ്തു. വാഹനത്തിലെ ലൈറ്റ് ഓഫാക്കിയ ഡ്രൈവർ ‘വണ്ടി ഇടിപ്പിച്ച് എല്ലാവരെയും കൊല്ലുമെന്ന്’ ഭീഷണി മുഴക്കുകയും ചെയ്തു.
5 കിലോമീറ്റർ പിന്നിട്ട് ബസ് ടോൾ പ്ലാസയിൽ എത്തിയതോടെ എല്ലാവരുംകൂടി ബഹളം വച്ചു. ടോൾ പ്ലാസയിലെ ജീവനക്കാർ കൂടി സംഭവത്തിൽ ഇടപെട്ടതോടെ ഡ്രൈവർ ബസിൽ മദ്യക്കുപ്പിയുമെടുത്ത് ഇറങ്ങി ഓടി.
തുടർന്ന്, ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ടതിനെത്തുടർന്ന് 11.40ന് മറ്റൊരു ഡ്രൈവർ എത്തിയാണ് ബസ് യാത്ര തുടർന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

