കോഴിക്കോട് ∙ ഗവൺമെന്റ് സൈബർ പാർക്കിലെ സഹ്യ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച സൈബർ ക്രിക്കറ്റ് ലീഗിൽ സെൻ ബ്ലെയിസ് ടീം ചാംപ്യൻമാർ. ഫൈനലിൽ നിശ്ചിത എട്ട് ഓവറിൽ കാലിക്കറ്റ് യുണൈറ്റഡ് ഉയർത്തിയ 45 റൺസ് ലക്ഷ്യം 7.5 ഓവറിൽ മറികടന്നാണ് സെൻ ബ്ലെയിസ് ടീം ചാംപ്യന്മാരായത്.
ഗവ. സൈബർ പാർക്കിലെ സൈബർ സ്പോർട്സ് അരീനയിലായിരുന്നു മത്സരം.
ഐപിഎൽ മാതൃകയിൽ ഓരോ ടീമും കളിക്കാരെ ലേലം ചെയ്താണ് ഈ ടൂർണമെന്റിൽ ടീം സംഘടിപ്പിക്കുന്നത്.
ആകെ 10 ടീമാണ് നവംബർ 18 മുതൽ ആരംഭിച്ച സൈബർ ക്രിക്കറ്റ് ലീഗിൽ മാറ്റുരച്ചത്. ഗവ.
സൈബർ പാർക്ക്, യുഎൽ സൈബർ പാർക്ക്, കേരള സ്റ്റാർട്ടപ്പ് മിഷൻ എന്നിവിടങ്ങളിലെ 100 ജീവനക്കാരാണ് ടൂർണമെന്റിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്തത്. സെമി ഫൈനൽ മത്സരത്തിൽ സെൻ ബ്ലെയിസ് ഫീനിക്സ് റെനിഗേഡ്സിനെ പത്തു റൺസിനാണ് തോൽപ്പിച്ചത്.
കാലിക്കറ്റ് യുണൈറ്റഡ് വെൽകിൻവിറ്റ്സിനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി ഫൈനലിൽ കടന്നു. ഫീനിക്സ് റെനിഗേഡ്സിന്റെ സാജൻ ബേസിലാണ് പ്ലെയർ ഓഫ് ദ് ടൂർണമെന്റ്.
കാലിക്കറ്റ് യുണൈറ്റഡിന്റെ ജിതിനെ മികച്ച ബോളറായും തിരഞ്ഞെടുത്തു. ഫൈനൽ മത്സരത്തിൽ ഗവ.
സൈബർ പാർക്ക് സിഒഒ വിവേക് നായർ മുഖ്യാതിഥിയായിരുന്നു. കാഫിറ്റ് ട്രഷറർ നിധിൻ, ജോയിന്റ് ട്രഷറർ ഷിയാസ് മുഹമ്മദ്, മുൻ പ്രസിഡന്റ് അബ്ദുൾ ഗഫൂർ, യുഎൽ സൈബർ പാർക്ക് സെയിൽസ് ലീഡർ സനീഷ്, ഐഡിഎഫ്സി കാലിക്കറ്റ് മാനേജർ വിപിൻ ശങ്കർ, ടൂർണമെന്റ് കോ-ഓർഡിനേറ്റർ സഞ്ജയ് കൃഷ്ണ തുടങ്ങിയവർ സംബന്ധിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

