കോഴിക്കോട് ∙ ജോലിക്ക് തുല്യവും പൂർണവുമായ വേതനം എന്നത് ജീവനക്കാരനുള്ള അവകാശമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി. തിരൂരങ്ങാടി പറപ്പൂർ ഐ.യു.എച്ച്.എസ്.എസിലെ അധ്യാപികയുടെ ശമ്പള കുടിശിക ലഭിച്ചില്ലെന്ന പരാതിയിലാണ് കമ്മീഷന്റെ സുപ്രധാന ഇടപെടൽ ഉണ്ടായിരിക്കുന്നത്.
മാനുഷിക പരിഗണന നൽകി വിഷയം നിയമാനുസൃതം പരിഹരിക്കാനുള്ള സത്വര നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് തിരൂരങ്ങാടി ഡിഇഒക്ക് കർശന നിർദ്ദേശം നൽകി.
പൂർണ ശമ്പളവും കുടിശികയും ലഭിക്കാതെ 17 വർഷമായി താൻ ജോലി ചെയ്യുകയാണെന്നാണ് അധ്യാപികയുടെ പ്രധാന പരാതി. എന്നാൽ കോടതി വ്യവഹാരങ്ങൾ കാരണമാണ് നിയമനാംഗീകാരം വൈകിയതെന്നാണ് തിരൂരങ്ങാടി ഡിഇഒ ഈ വിഷയത്തിൽ കമ്മീഷനെ അറിയിച്ചത്.
എങ്കിലും പേ റിവിഷൻ, ഗ്രേഡ് അനുവദിക്കൽ, ശമ്പള കുടിശിക തുടങ്ങിയ ആനുകൂല്യങ്ങൾ അന്തിമമായി പരിഹരിക്കാത്തത് ജീവനക്കാരിയുടെ മൗലിക അവകാശങ്ങളെയാണ് പ്രതികൂലമായി ബാധിക്കുന്നതെന്ന് കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവിൽ ചൂണ്ടിക്കാണിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

