പന്തീരാങ്കാവ് ∙ ലഭിച്ച രഹസ്യ വിവരം കൃത്യമായി ഉപയോഗപ്പെടുത്തിയ എക്സൈസ് ഉദ്യോഗസ്ഥരുടെ മിടുക്കാണു മൂന്നര കോടിയിലേറെ രൂപ വില വരുന്ന വൻ രാസ ലഹരിമരുന്നു വേട്ട സാധ്യമാക്കിയത്.
കാറിന്റെ ബോണറ്റിൽ രഹസ്യ അറയുണ്ടാക്കി അതിൽ ഒളിപ്പിച്ചു രാസ ലഹരിമരുന്നുമായി ഭാര്യാഭർത്താക്കന്മാർ എന്നു തോന്നിക്കുന്ന 2 പേർ മംഗളൂരുവിൽ നിന്നു മലപ്പുറം ഭാഗത്തേക്കു പോകുന്ന വിവരം ലഭിച്ച എക്സൈസ് സംഘം പന്തീരാങ്കാവ് ടോൾ പ്ലാസ പരിസരത്തു കാത്തുനിന്നു. എല്ലാ വാഹനങ്ങളും അവിടെ വേഗം കുറയ്ക്കുമെന്നും നിർത്താതെ പോകുന്ന പ്രശ്നമില്ലെന്നും മനസ്സിലാക്കിയാണു ലഹരിമരുന്നു കടത്തു പിടികൂടാൻ അവിടം തിരഞ്ഞെടുത്തത്.
കാർ ടോൾ പ്ലാസ വഴി വരാതെ നഗരത്തിലെ മറ്റു റോഡുകൾ വഴി പോകുമോ എന്ന ആശങ്ക ഉണ്ടായിരുന്നു.
പക്ഷേ ഉച്ചയ്ക്ക് രണ്ടരയോടെ കാർ അതുവഴി തന്നെ വന്നു. പി.കെ.ഷഫീഖ്, ഫാത്തിമ നസ്റിൻ എന്നിവരും കാറിലുണ്ടായിരുന്നു.
ടോൾ പ്ലാസയിൽ സ്ഥിരം പ്രശ്നങ്ങൾ നടക്കുന്നതിൽ അത്തരത്തിൽ എന്തോ ആണെന്നാണു ജനങ്ങൾ ആദ്യം കരുതിയത്. കാറിലുണ്ടായിരുന്ന യുവതിയെയും യുവാവിനെയും പിടിച്ചിറക്കി ശേഷം കാറിന്റെ ബോണറ്റ് തുറന്ന പരിശോധിച്ച എക്സൈസ് ഉദ്യോഗസ്ഥരും കണ്ടുനിന്നവരും ഞെട്ടി.
ഒട്ടേറെ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞു സൂക്ഷിച്ച 3.3 കിലോഗ്രാം മെത്താഫിറ്റമിനും 56 ഗ്രാം എംഡിഎംഎ എക്സ്റ്റസി ഗുളികകളും എക്സൈസ് ഇൻസ്പെക്ടർ ശരത്തിന്റെ നേതൃത്വത്തിലുള്ള കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് വിഭാഗവും കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, എക്സൈസ് കമ്മിഷണറുടെ സ്പെഷൽ സ്ക്വാഡും ചേർന്നു പുറത്തെടുത്തു.
ഷഫീഖ് നേരത്തെ ലഹരിമരുന്നു കേസുകളിൽ പ്രതിയാണ്.
മലപ്പുറം, വയനാട് ജില്ലകളിൽ കേസുകൾ നിലവിലുണ്ട്. ആർക്കും സംശയം തോന്നാതിരിക്കാനും പരിശോധനകൾ ഒഴിവാക്കാനുമാണു സമൂഹ മാധ്യമ ഇൻഫ്ലുവൻസറായ ഫാത്തിമ നസ്റിനെ ഷഫീഖ് കൂടെക്കൂട്ടിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

