കൊയിലാണ്ടി ∙ ദേശീയപാതയിൽ കൊയിലാണ്ടി ടൗണിൽ അറ്റകുറ്റപ്പണി നടത്തിയ ശേഷവും റോഡ് സഞ്ചാര യോഗ്യമല്ലെന്നു പരാതി. കുഴിയടയ്ക്കാൻ അറ്റകുറ്റപ്പണി നടത്തിയ റോഡിൽ രണ്ടിഞ്ചു കനത്തിൽ ടാർ ചെയ്തു വാഹനങ്ങൾ പോകുമ്പോൾ വലിയ കുലുക്കമാണ് അനുഭവപ്പെടുന്നത്.
അരങ്ങാടത്ത് പാലം മുതൽ കോടതിക്ക് സമീപം 2.7 കിലോമീറ്റർ റോഡ് ആണ് സഞ്ചാര യോഗ്യമല്ലാതായത്.
ഗർഭിണികൾക്കും രോഗികൾക്കും റോഡ് അപകട ഭീഷണി ഉയർത്തുന്നു.
റോഡിലൂടെ കുലുക്കമില്ലാതെ സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയാണ്. താലൂക്ക് ആശുപത്രിയിലേക്കും ഈ റോഡിലൂടെയാണ് രോഗികൾ എത്തുന്നത്.
നഗരത്തിലേക്ക് രോഗികളുമായി എത്തുന്ന ആംബുലൻസുകൾ വേഗം കുറിച്ചാണ് റോഡിലൂടെ പോകുന്നത്.
റോഡ് റീ ടാറിങ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തിരുവങ്ങൂർ ∙ ദേശീയപാതയിൽ തിരുവങ്ങൂർ അടിപ്പാതയ്ക്ക് അടുത്ത് ഗതാഗതകുരുക്ക് രൂക്ഷം. അത്തോളി കുനിയിൽകടവ് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളും കാപ്പാട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങളും തിരുവങ്ങൂർ അടിപ്പാത വഴി കടന്നു പോകുമ്പോഴാണു പൂക്കാട് നിന്നു തിരുവങ്ങൂർ വഴി നഗരത്തിലേക്ക് പോകുന്ന വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ പെടുന്നത്.
തിരുവങ്ങൂർ ഭാഗത്ത് സർവീസ് റോഡുകളുടെ വീതി കുറവായതും ദേശീയപാതയുടെ അശാസ്ത്രീയ നിർമാണവുമാണു ഗതാഗതക്കുരുക്കിന് കാരണമാകുന്നത്. പൂക്കാട് നിന്നു തിരുവങ്ങൂരിലേക്കുള്ള സർവീസ് റോഡുകളുടെ പണി പൂർത്തീകരിച്ചിട്ടില്ല.
കാപ്പാട്– തുഷാരഗിരി സംസ്ഥാന പാതയുടെ കുറുകെയാണു ദേശീയപാത നിർമാണം നടന്നത്.
ഇവിടെ അടിപ്പാത വേണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തിരുവങ്ങൂർ അങ്ങാടിയിൽ മാത്രം അടിപ്പാത അനുവദിക്കുകയായിരുന്നു.
കാപ്പാട് നിന്നു വരുന്ന വാഹനങ്ങൾ കൊയിലാണ്ടി ഭാഗത്തേക്കുള്ള സർവീസ് റോഡിലൂടെയാണ് അത്തോളിയിലേക്കു പ്രവേശിക്കുന്നത്. എന്നാൽ സർവീസ് റോഡിന് വീതി കുറവായതിനാൽ ഇവിടെ വലിയ കുരുക്കാണ് അനുഭവപ്പെടുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

