കോഴിക്കോട് ∙ ജീവിതാനുഭവങ്ങളുടെ വിഭ്രമാത്മകതയും സ്വപ്നങ്ങളും യാഥാർഥ്യങ്ങളും നിറഞ്ഞതാണ് സീറോ ബാബുവിന്റെ ‘ബീയിങ് ഓഫ് നത്തിങ്നെസ്……’ എന്ന ചിത്ര പ്രദർശനം. ചിത്രകാരൻ തന്നെ കഥാപാത്രങ്ങളായി എത്തുന്നുവെന്നതാണ് ഈ ചിത്രങ്ങളുടെ പ്രത്യേകത.
വിഖ്യാത സംവിധായകൻ അക്കിരോ കുറസോവയുടെ ഡ്രീംസ് എന്ന സിനിമയിലെ പ്രമേയത്തിൽ നിന്ന് രൂപപ്പെടുത്തിയ സൺഷൈൻ ത്രൂ ദി റെയിൻ എന്ന ചിത്രത്തിലും ചിത്രകാരനുണ്ട്.
വെയിലും മഴയും ഒന്നിക്കുമ്പോൾ കുറുക്കന്റെ കല്യാണം നടക്കുമെന്ന കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം. കാട്ടിലെ ഈ കല്യാണം ഒളിച്ചു കണ്ടതിന്റെ പേരിൽ ആത്മഹത്യയ്ക്കൊരുങ്ങുകയാണ് ഇതിലെ കുട്ടി.
ആ കുട്ടിയുടെ സ്ഥാനത്ത് ചിത്രകാരൻ സ്വന്തം ചിത്രമാണു വരച്ചിരിക്കുന്നത്. വിഖ്യാത ചിത്രകാരൻ വാൻഗോഗിന്റെ ഉരുളക്കിഴങ്ങ് തീറ്റക്കാർ എന്ന ചിത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ് മറ്റൊരു ചിത്രം.
ഈ ചിത്രത്തിൽ ചെവി മുറിച്ച നിലയിൽ ചിത്രകാരൻ ഒരു കണ്ണാടിക്കു മുൻപിൽ നിൽക്കയാണ്. പശ്ചാത്തലത്തിൽ വാൻഗോഗിന്റെ ഉരുളക്കിഴങ്ങ് തീറ്റക്കാർ എന്ന ചിത്രവുമുണ്ട്.
അത്യന്തം അപകടകാരിയായ ചെകുത്താന്റെ രൂപത്തിലാണ് ഈ ചിത്രത്തിൽ ചിത്രകാരൻ പ്രത്യക്ഷപ്പെടുന്നത്.
ഇത്തരത്തിൽ സർ റിയലിസ്റ്റിക്കായ 21 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. പ്രദർശനം സാഹിത്യകാരൻ വി.ആർ.സുധീഷ് ഉദ്ഘാടനം ചെയ്തു.
പ്രവീൺ ചന്ദ്രൻ മൂടാടി അധ്യക്ഷത വഹിച്ചു. സുനിൽ അശോകപുരം, ഇ.സുധാകരൻ, വിജയരാഘവൻ പനങ്ങാട്, സുചിത്ര ഉല്ലാസ്, രമേശ് രഞ്ജനം, സീറോ ബാബു എന്നിവർ പ്രസംഗിച്ചു.
പ്രദർശനം 28നു സമാപിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

