കൊടുവള്ളി∙ കിഴക്കോത്ത് പഞ്ചായത്തിലെ 2–ാം വാർഡ് ചെറ്റക്കടവിൽ ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പ് പോര്, പൂക്കോട് കുടുംബത്തിനു വീട്ടുകാര്യം. ഇവിടെ നേർക്കുനേർ ഏറ്റുമുട്ടുന്നത് സഹോദരങ്ങൾ തമ്മിലാണ്.
ജ്യേഷ്ഠ സഹോദരൻ ഇസ്ഹാഖ് പൂക്കോട് യുഡിഎഫ് സ്ഥാനാർഥിയും സഹോദരൻ അയ്യൂബ് പൂക്കോട് എൽഡിഎഫ് സ്ഥാനാർഥിയായും മത്സരിക്കുന്നു. കായികാധ്യാപകനായി വിരമിച്ച ഇസ്ഹാഖ് പൂക്കോട്, കിഴക്കോത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാണ്.
പൊതുമരാമത്ത് വകുപ്പിൽനിന്ന് അസി. എൻജിനീയറായി വിരമിച്ച അയ്യൂബ് പൂക്കോട്, പി.ടി.എ.റഹീം എംഎൽഎ ഇടതുചേരിയിലേക്ക് എത്തിയത് മുതൽ അദ്ദേഹത്തോടൊപ്പം രാഷ്ട്രീയ രംഗത്ത് സജീവമായി നിലയുറപ്പിച്ചയാളാണ്.
കിഴക്കോത്ത് ഇത്തവണ പുതുതായി രൂപീകരിക്കപ്പെട്ട
വാർഡുകളിലൊന്നാണ് രണ്ടാം വാർഡ്. കഴിഞ്ഞ തവണ ഈ വാർഡ് ഒന്നാം വാർഡിന്റെ ഭാഗമായിരുന്നപ്പോൾ നടന്ന ഉപ തിരഞ്ഞെടുപ്പിൽ എൽഡിഎഫിൽനിന്നു സീറ്റ് പിടിച്ചെടുത്ത് ജയിച്ചുകയറിയത് ഇപ്പോഴത്തെ യുഡിഎഫ് സ്ഥാനാർഥി ഇസ്ഹാഖ് പൂക്കോടിന്റെ ഭാര്യ റസീന പൂക്കോടാണ്.
ഇസ്ഹാഖിനും അയ്യൂബിനും വിജയാശംസകൾ നേർന്ന് ഇവരുടെ സഹോദരിയുടെ മകൻ ജൈസൽ നെരോത്ത് തയാറാക്കിയ ആശംസാ ഗാനവിഡിയോയും ശ്രദ്ധപിടിച്ചുപറ്റി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

