കൂരാച്ചുണ്ട് ∙ പഞ്ചായത്തിൽ ഒന്നാം വാർഡിലെ ഓഞ്ഞിൽ ചെറുപുഴ തീരം ഇടിയുന്നത് വീടുകൾക്ക് ഭീഷണിയാകുന്നു. കരിമ്പനക്കുഴി താഴെ വിസിബിയുടെ താഴ്ഭാഗത്തെ ഇടത്തിൽ താഴെ മേഖലയിലാണ് പുഴയോരം ഇടിയുന്നത്. നൗഫൽ പാറച്ചാലിൽ, മജീദ് ഇടത്തിൽ എന്നിവരുടെ വീടിനോടു ചേർന്ന് പുഴയോരം ഇടിഞ്ഞ നിലയിലാണ്.
ശക്തമായ മഴയത്ത് വെള്ളം വർധിക്കുമ്പോൾ വീടുകൾക്ക് അപകട സാധ്യതയാകാറുണ്ട്. മാസങ്ങൾക്ക് മുൻപ് പാറച്ചാലിൽ സിറാജിന്റെ വീടിനോട് ചേർന്ന് പുഴയോരം കൂടുതലായി ഇടിഞ്ഞിരുന്നു.
പുഴയിൽ നിന്നും 3 മീറ്റർ ദൂരത്തിലാണ് ഇപ്പോൾ വീടുള്ളത്. ഈങ്ങോറച്ചാൽ സ്രാമ്പിയുടെ സൈഡിൽ ഇടിയുന്നതും പ്രശ്നമാകുന്നുണ്ട്.
ഒട്ടേറെ തവണ പുഴയോരം ഭിത്തി കെട്ടി സംരക്ഷിക്കണമെന്ന് ഭൂവുടമകൾ ആവശ്യപ്പെട്ടെങ്കിലും ഫണ്ടില്ലാത്തതാണു തടസ്സമെന്ന് അധികൃതർ പറയുന്നു. മൈനർ ഇറിഗേഷൻ അധികൃതർ സ്ഥലം സന്ദർശിച്ചിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

