കോടഞ്ചേരി ∙ കോടഞ്ചേരി അങ്ങാടിയിലും പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും അതിരൂക്ഷമായ തെരുവുനായ ശല്യം. കോടഞ്ചേരി പഞ്ചായത്തിലെ നിരന്നപാറ നാല് സെന്റ് പട്ടികജാതി ഉന്നതിയിലെ നാലു വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു.
ഞായറാഴ്ച രാത്രി 10ന് വീടിന്റെ മുറ്റത്തു വച്ചായിരുന്നു സംഭവം. കുട്ടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയെ കടിച്ച നായ ചത്തു.
പേവിഷബാധ ഉണ്ടോ എന്ന ഭയത്തിലാണ് നാട്ടുകാർ.
കോടഞ്ചേരി ഗവ. കോളജിന്റെ ഉടമസ്ഥതയിലുള്ള കുറ്റിക്കാട്ടിലും പാറയിലും നിരവധി തെരുവുനായ്ക്കൾ സ്ഥിരമായി ഉണ്ടാകാറുണ്ട്.
കോടഞ്ചേരി അങ്ങാടിയിൽ രാത്രിയും പകലും തെരുവുനായ്ക്കൾ സ്വൈര്യവിഹാരം നടത്തുകയാണ്. തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട
എബിസി അടക്കമുള്ള നടപടികൾ വർഷങ്ങളായി കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്വീകരിച്ചിട്ടില്ല. തെരുവുനായ്ക്കളെ വന്ധ്യംകരണം നടത്തുകയും പിടികൂടി ഷെൽട്ടറുകളിലാക്കുകയും ചെയ്ത് ജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താനുള്ള നടപടികൾ പഞ്ചായത്ത് അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

