താമരശ്ശേരി∙ ചമൽ കാരപ്പറ്റ – മാളശേരി ഭാഗത്ത് ഇന്നലെ ഉച്ചയ്ക്കു ശേഷമുണ്ടായ ശക്തമായ മിന്നലിൽ ചമൽ മാളശേരി ഷിജുവിന്റെ വീടിന് നാശനഷ്ടമുണ്ടായി. വീടിന്റെ മെയിൻ സ്ലാബും സൺഷെയ്ഡും പല ഭാഗങ്ങളിലും അടർന്നു വീഴുകയും വീട്ടുപകരണങ്ങളും,വയറിങുകളും കത്തിനശിക്കുകയും ചെയ്തിട്ടുണ്ട്.
ജനൽച്ചില്ലുകൾ പൊട്ടിത്തെറിച്ചും വീടിന് നാശനഷ്ടമുണ്ടായി. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
വീട്ടിൽ ആളില്ലാത്തതിനാൽ ആളപായം ഒഴിവായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]