വടകര ∙ പാക്കയിൽ ഒവി തോട്ടിൽ മലിനീകരണം രൂക്ഷം. മഴ ശക്തമായപ്പോൾ വെള്ളം ഒഴുകി ദുർഗന്ധത്തിന് അൽപം ശമനമുണ്ടായിരുന്നു.
മഴ മാറിയതോടെ കറുത്ത നിറം കലർന്ന വെള്ളം പലയിത്തുമായി കെട്ടിക്കിടക്കുകയാണ്. നഗരത്തിലെ പല ഭാഗത്തു നിന്നായി ഒഴുകിയെത്തുന്ന മലിന ജലമാണ് തോട്ടിലേക്ക് വിടുന്നത്. ഇതിൽ സെപ്റ്റിക് മാലിന്യവുമുണ്ട്.
നേരത്തേ നഗരസഭയുടെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ഇത്തരം മാലിന്യം ഒഴുക്കുന്നവരെ കണ്ടെത്തി നടപടിയെടുത്തിരുന്നു. താൽക്കാലിക ശമനമുണ്ടായെങ്കിലും വീണ്ടും സെപ്റ്റിക് മാലിന്യം കലരുന്നുണ്ടെന്നാണ് സംശയം.
തോട് സംരക്ഷിക്കാൻ അനുവദിച്ച 1.70 കോടി രൂപയുടെ അരികു കെട്ടൽ പണി അവസാന ഘട്ടത്തിലാണ്.
ഇതു കൊണ്ട് തോട്ടിന്റെ ചെറിയ ഭാഗത്തു മാത്രമേ പണി നടത്താൻ കഴിഞ്ഞിട്ടുള്ളൂ. ബാക്കി ഭാഗം കെട്ടാൻ ഫണ്ട് അനുവദിച്ചിട്ടില്ല.
നേരത്തേ സി.കെ.നാണു എംഎൽഎ ആയിരുന്നപ്പോൾ 7 വർഷം മുൻപ് അനുവദിച്ച 50 ലക്ഷം രൂപയുടെ പണി ഇതു വരെ തുടങ്ങിയിട്ടില്ല. 2 കരാറുകാർ ഇട്ടേച്ചു പോയ പണി പിന്നീട് തുടങ്ങിയിട്ടില്ല.
നേരത്തേ തോടിന്റെ അരികു കെട്ടിയ കുറെ ഭാഗം സ്ലാബിട്ടു മൂടിയിരുന്നു. ഈ ഭാഗം റോഡായി ഉപയോഗിക്കാൻ കഴിയുന്നുണ്ട്.
ബാക്കി ഭാഗം സ്ലാബിടാൻ നടപടിയില്ല. തോട്ടിലേക്ക് എത്തുന്ന വെള്ളം സംസ്കരിക്കാൻ പ്ലാന്റ് സ്ഥാപിക്കുമെന്ന നഗരസഭയുടെ വാഗ്ദാനം പാലിച്ചിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

